ഇനി മുതല്‍ പമ്പുകളില്‍ നിന്നും കുപ്പിയില്‍ ഇന്ധനം നല്‍കില്ല

ഇനി മുതല്‍ പമ്പുകളില്‍ നിന്നും കുപ്പിയില്‍ ഇന്ധനം നല്‍കില്ല

ഇനി മുതല്‍ പമ്പുകളില്‍ നിന്നും കുപ്പിയില്‍ ഇന്ധനം നല്‍കില്ല

August 22, 2017

ഇനിമുതല്‍ പെട്രോള്‍ പമ്പുകളില്‍ നിന്നും കുപ്പിയില്‍ ഇന്ധനം നല്‍കേണ്ടതില്ലെന്ന് എണ്ണകമ്പനികളുടെ നിര്‍ദ്ദേശം. ഇന്ധന ദുരുപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ കമ്പനികള്‍ പെട്രോള്‍ പമ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് പറയുന്നത്്.അതേസമയം, തീരുമാനം യാത്രക്കാരില്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകളിലെ കൃത്രിമത്വം മറച്ചു വയ്ക്കാന്‍ ചില പമ്പുടമകള്‍ ഇപ്പോള്‍ തന്നെ കുപ്പികളില്‍ ഇന്ധനം നല്‍കാറില്ലെന്നന്ന് ആക്ഷേപം നില നില്‍ക്കെയാണ് പുതിയ തീരുമാനം.എക്‌സ്‌പ്ലോസീവ് നിയമ പ്രകാരം പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്നാണ് ചട്ടം. പകരം ഇന്ധനം വാങ്ങാനായി പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രമേ ഇന്ധനം നല്‍കാവൂ എന്നും ചട്ടം അനുശാസിക്കുന്നു. പല തവണയായി ഈ നിയമം നടപ്പിലാക്കാന്‍ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. എന്നാല്‍ കുപ്പിയില്‍ വാങ്ങിയ പെട്രോളൊഴിച്ച് പത്തനംതിട്ടയില്‍ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോള്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചതെന്നാണ് വിവരം. നിര്‍ദ്ദേശം നടപ്പാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എണ്ണകമ്പനികള്‍ വിശദീകരിക്കുന്നു.

Loading...