ഭൂമിക്ക് അരുകിലൂടെ കൂറ്റൻ ക്ഷുദ്രഗ്രഹം!!ഗതിമാറിയാൽ എല്ലാംതവിട് പൊടി

ഭൂമിക്ക് അരുകിലൂടെ കൂറ്റൻ ക്ഷുദ്രഗ്രഹം!!ഗതിമാറിയാൽ എല്ലാംതവിട് പൊടി

ഭൂമിക്ക് അരുകിലൂടെ കൂറ്റൻ ക്ഷുദ്രഗ്രഹം!!ഗതിമാറിയാൽ എല്ലാംതവിട് പൊടി

August 22, 2017

സെപ്റ്റംബര്‍ ഒന്നിന് 2.7 മൈല്‍ വ്യാസമുള്ള പടുക്കൂറ്റന്‍ ക്ഷുദ്രഗ്രഹം ഭൂമിക്ക് അരികിലൂടെ കടന്നുപോകും. അബദ്ധവശാലെങ്ങാനും ഇത് ദിശ തെറ്റി ഭൂമിയെ തൊട്ടാല്‍ എല്ലാം തവിടുപൊടി. എന്നാല്‍, ഇതിനുള്ള സാധ്യത വിരളമാണെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.’ഫ്ളോറന്‍സ്’ എന്ന് വിളിപ്പേരുള്ള ക്ഷുദ്രഗ്രഹം ഭൂമിയില്‍ നിന്നും 44 ലക്ഷം മൈല്‍ അകലത്തിലൂടെയാണ് കടന്നുപോകുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ 18 മടങ്ങ് വരും ഇത്.ഭൂമിയ്ക്ക് അരികിലൂടെ കടന്നുപോകുന്ന വസ്തുക്കളെ കുറിച്ച്‌ നാസ പഠനം തുടങ്ങിയതിനു ശേഷം ഇത്ര അടുത്തുകൂടി കടന്നുപോകുന്ന ആദ്യ ക്ഷുദ്രഗ്രഹമാണ് ഇത്. 1890 ന് ശേഷം ഒരു വസ്തുവും ഇത്ര അടുത്തുകൂടി കടന്നുപോയിട്ടില്ല. 2500 വരെ ഇനി മറ്റൊരു ക്ഷുദ്രഗ്രഹം ഇത്രയടുത്ത് എത്തുകയുമില്ല.

Loading...