ഒരാളെ തനിച്ചാക്കി മറ്റൊരാൾക്ക് ലോകംവിട്ടുപോകാൻ വയ്യ.ഇരട്ട ദയവധം സ്വീകരിച്ചു വൃദ്ധദമ്പതികൾ

ഒരാളെ തനിച്ചാക്കി മറ്റൊരാൾക്ക് ലോകംവിട്ടുപോകാൻ വയ്യ.ഇരട്ട ദയവധം സ്വീകരിച്ചു വൃദ്ധദമ്പതികൾ

ഒരാളെ തനിച്ചാക്കി മറ്റൊരാൾക്ക് ലോകംവിട്ടുപോകാൻ വയ്യ.ഇരട്ട ദയവധം സ്വീകരിച്ചു വൃദ്ധദമ്പതികൾ

August 22, 2017

ഒരാളെ തനിച്ചാക്കി മറ്റൊരാള്‍ക്ക് ലോകം വിട്ടുപോകാന്‍ വയ്യ. മരിയ്ക്കുമ്പോൾ ഒരുമിച്ചു മരിക്കണം. ഇരട്ട ദയവധത്തിന് സ്വയം കീഴടങ്ങിയ ലെതർലാൻഡ് സ്വദേശികളായ വൃദ്ധദമ്പതികളുടെ സ്നേഹം അവരുടെ രാജ്യത്തിൽ മാത്രമല്ല ലോകത്തുള്ള എല്ലാവരുടേയും മനസ് കീഴടക്ക്ിയിരിയ്ക്കുകയാണ്. നെതർലാൻഡിലെ ഡിഡാം സ്വദേശി നിക്കും ട്രീസും. ഏതാനം ദിവസം മുമ്പാണ് ലെതർലാൻഡിലുള്ള ഒരു ആശുപത്രിയിൽ ഇരുവരും ദയാവധത്തിന് വിധേയരായത്. ഇവരുടെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ മതിയായ കാരണമുണ്ടെന്ന് ഡോക്ടര്‍മാര്‍ക്ക് ബോധ്യമായിരുന്നു. കരളലിയിയ്ക്കും വിധമായിരുന്നു ഇവരുടെ അവസാന നിമിഷങ്ങൾ എന്നാണ് ആശുപത്രിയിലെ ‌ഡോക്ടർ പറഞ്‌ഞത്. മരിക്കും മുമ്ബ് നിക്കും ട്രീസും പരസ്പരം ചുംബിച്ചു യാത്രപറഞ്ഞു. കൈകള്‍ ചേര്‍ത്തുപിടിച്ച്‌ മരണം കാത്തുകിടന്നു. ഡോക്ടറുടെ സിറിഞ്ചില്‍ നിന്നെത്തിയ മരുന്ന് പതിയെ ഇരുവരുടെയും ശരീരങ്ങളെ നിശ്ചലമാക്കി. ജീവിതത്തിലെന്നപോലെ മരണത്തിലും ഒരുമിച്ചായിരിക്കണം എന്ന ആ ദമ്ബതിമാരുടെ ആഗ്രഹം അങ്ങനെ നിറവേറി.
1952-ലാണ് നിക്ക് എല്‍ഡെര്‍ഹോസ്റ്റും ട്രീസും വിവാഹിതരായത്. അന്നുമുതല്‍ നെതര്‍ലന്‍ഡ്സിലെ ഡിഡാമിലായിരുന്നു താമസം. 2012-ല്‍ നിക്കിന് പക്ഷാഘാതമുണ്ടായി. ആന്റിബോയോട്ടിക് മരുന്നുകളുടെ ബലത്തിലായിരുന്നു ഓരോ ദിവസവും കഴിച്ചുകൂട്ടിയിരുന്നത്. ട്രീസ് ഒപ്പമിരുന്ന് ശുശ്രൂഷിച്ചു. അടുത്തിടെ ട്രീസിന് സ്മൃതിക്ഷയം സ്ഥിരീകരിച്ചു. ഇതോടെ ദയാവധത്തിന് ഇരുവരും അപേക്ഷ നല്‍കി.ജൂണ്‍ നാലിന് കൈകള്‍കോര്‍ത്തുപിടിച്ച്‌ ഇവര്‍ മരണത്തെ പുല്‍കി. ഒരുമിച്ചു മരിക്കുക എന്നത് ഇവരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് മകള്‍ ഡച്ച്‌ പത്രമായ ‘ഡെ ജെല്‍ഡെര്‍ലാന്‍ഡറി’നോട് പറഞ്ഞതായി ‘വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.ദയാവധം നിയമവിധേയമാക്കിയ ആദ്യരാജ്യമാണ് നെതര്‍ലന്‍ഡ്സ്. 2002-ല്‍ നിയമവിധേയമാക്കിയതുമുതല്‍ ഇതുവരെ 5,500-ലേറെപ്പേര്‍ ദയാവധം സ്വീകരിച്ചിട്ടുണ്ട്. മയക്കുന്നമരുന്ന് കുത്തിവെച്ച്‌ ഡോക്ടര്‍മാരാണ് ദയാവധം നടപ്പാക്കുന്നത്.
ബെല്‍ജിയം, കൊളംബിയ, ലക്സംബര്‍ഗ് എന്നിവയുള്‍പ്പെടെ ഏതാനും രാജ്യങ്ങളും ദയാവധം അംഗീകരിച്ചിട്ടുണ്ട്. വൈദ്യസഹായത്തോടെയുള്ള മരണത്തെക്കുറിച്ച്‌മതപരവും ധാര്‍മികവുമായ ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.

Loading...