ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു! തിരികെ കയറ്റാൻ പെട്ട കഷ്ടപ്പാട്, വീഡിയോ വൈറൽ

ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു! തിരികെ കയറ്റാൻ പെട്ട കഷ്ടപ്പാട്, വീഡിയോ വൈറൽ

ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു! തിരികെ കയറ്റാൻ പെട്ട കഷ്ടപ്പാട്, വീഡിയോ വൈറൽ

August 21, 2017

നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു. കോട്ടയം കാരാപ്പുഴയിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താപ്പാനയുടെ സഹായത്തോടെയാണ് ആനയെ ചെളിയില്‍ നിന്നും കയറ്റിയത്.
കോട്ടയം: നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു. കോട്ടയം കാരാപ്പുഴയിലാണ് സംഭവം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താപ്പാനയുടെ സഹായത്തോടെയാണ് ആനയെ ചെളിയില്‍ നിന്നും കയറ്റിയത്.
കോട്ടയം ഭാരത് ആശുപത്രി ഉടമയുടെ പേരിലുള്ള വിശ്വനാഥന്‍ എന്ന ആനയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി വിരണ്ടോടി ചെളിയില്‍ പൂണ്ടത്. വൈകുന്നേരം മൂന്നരയോടെ ആനയെ പാര്‍പ്പിച്ചിരുന്ന കാരാപ്പുഴ മാളിക പീഡികയില്‍ നിന്നും വിരണ്ടോടിയ ആന ഒരു കിലോമീറ്റോളം അപ്പുറത്തുള്ള കൃഷി ചെയ്യാതെ കിടന്നിരുന്ന പാടശേഖരത്തിലെ ചെളിക്കുഴിയില്‍ വീഴുകയായിരുന്നു. ചെളിയില്‍ താഴ്ന്നതോടെ ആന തിരികെ
കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
തുടര്‍ന്ന് വിനോദെന്ന് പേരുള്ള മറ്റൊരു താപ്പാനയെ കൊണ്ടുവന്ന് അഞ്ചോളം പാപ്പാന്‍മാര്‍ മണിക്കൂറുകളോളം ശ്രമിച്ചിട്ടാണ് ചെളിയില്‍ പൂണ്ട ആനയെ തിരികെ കയറ്റിയത്. ജനവാസ മേഖലയിലൂടെയാണ് ആന വിരണ്ടോടിയത്. എന്നാല്‍ ആളപായമോ നാശ നഷ്ടങ്ങളോ ഒന്നും തന്നെ ഉണ്ടാക്കിയില്ല:

സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോ കാണാം :

Loading...