നിങ്ങളുടെ പാന്‍ കാര്‍ഡ് സാധുവാണോ…? അറിയൂ

നിങ്ങളുടെ പാന്‍ കാര്‍ഡ് സാധുവാണോ…? അറിയൂ

നിങ്ങളുടെ പാന്‍ കാര്‍ഡ് സാധുവാണോ…? അറിയൂ

August 8, 2017

രാജ്യത്ത് ആദായ നികുതി വകുപ്പ് ഇതുവരെ റദ്ദാക്കിയത് 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍. വ്യാജ പാര്‍ കാര്‍ഡുകളും ഒന്നിലേറെ പാന്‍ കാര്‍ഡുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഇനി പറയുന്ന കാര്യങ്ങള്‍ നോക്കൂ… നിങ്ങളുടെ പാന്‍കാര്‍ഡ് സാധുവാണോ എന്ന് അറിയാം.
1. ഉടന്‍ തന്നെ ഇന്‍കംടാക്സ് ഇഫയലിങ് വെബ് സൈറ്റ് സന്ദര്‍ശിക്കുക.
2. ഹോം പേജിലെ നോ യുവര്‍ പാന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. പേര്, ജനന തിയതി, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കുക.
4. മൊബൈലില്‍ മെസേജായി ലഭിക്കുന്ന ഒടിപി സൈറ്റില്‍ ചേര്‍ക്കുക.
5. നിങ്ങളുടെ പാന്‍ കാര്‍ഡ് സാധുവാണെങ്കില്‍ ആക്ടീവ് എന്ന് കാണിക്കും.

Loading...