പീഡനത്തില്‍ നിന്ന് രക്ഷനേടാന്‍ അടിവസ്ത്രത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കൂ

പീഡനത്തില്‍ നിന്ന് രക്ഷനേടാന്‍ അടിവസ്ത്രത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കൂ

പീഡനത്തില്‍ നിന്ന് രക്ഷനേടാന്‍ അടിവസ്ത്രത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കൂ

July 30, 2017

പീഡനം തടയാന്‍ പുതിയകണ്ടുപിടിത്തവുമായി ഒരുകൂട്ടര്‍. പീഡനത്തിന് ശ്രമിക്കുന്നവരെ  കയ്യോടെ പിടികൂടാവുന്ന  സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത് മസാച്ചുസൈറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ്                       ടെക്‌നോളജിയിലെ ഗവേഷകരാണ്. ലോകത്തുടനീളം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിഹാരമായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

സ്മാര്‍ട്ട് സ്റ്റിക്കര്‍ എന്നാണ് ഇതിന്റെ പേര്. സ്മാര്‍ട് സ്റ്റിക്കര്‍ അടിവസ്ത്രത്തില്‍ ഘടിപ്പിച്ച് സ്മാര്‍ട്ട് ഫോണിലെ ആപ്പുമായി ബ്ലൂട്ടൂത്ത് വഴി ബന്ധിപ്പിക്കുന്നു. അടിവസ്ത്രം ആരെങ്കിലും ബലമായി ഊരാന്‍ ശ്രമിച്ചാല്‍ സ്റ്റിക്കറിലെ ചിപ്പിന്റെ സഹായത്തോടെ നേരത്തെ സ്മാര്‍ട്ട് ഫോണില്‍ തയാറാക്കിവെച്ചിരിക്കുന്ന ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നമ്പറുകളിലേക്ക് കോളുകളായോ മെസേജുകളായോ അപായ സന്ദേശം പോകും.

ഈ സന്ദേശത്തില്‍ നിന്നും ജിപിഎസ് സംവിധാനത്തോടെ സംഭവം നടക്കുന്ന സ്ഥലം കണ്ടെത്താന്‍ സാധിക്കും. പീഡനം നടക്കുന്ന സമയത്ത് തന്നെ അത് കണ്ടെത്തി തടയാന്‍ ഈ സ്റ്റിക്കറിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. കുട്ടികള്‍ക്കാണ് ഇത് ഏറെ പ്രയോജനപ്പെടുക.. മുമ്പും ഇ്തതരത്തിലെ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കപ്പെട്ടുണ്ട്. പക്ഷെ പീഡനത്തിന് മാ്രം കുറവ് വന്നിട്ടില്ല

Loading...