എന്റെ മകളുടെ ചുണ്ടില്‍ ഞാന്‍ ചുംബിച്ചാല്‍ ആര്‍ക്കാണ് കുഴപ്പം

എന്റെ മകളുടെ ചുണ്ടില്‍ ഞാന്‍ ചുംബിച്ചാല്‍ ആര്‍ക്കാണ് കുഴപ്പം

എന്റെ മകളുടെ ചുണ്ടില്‍ ഞാന്‍ ചുംബിച്ചാല്‍ ആര്‍ക്കാണ് കുഴപ്പം

July 25, 2017

ഏഴു വയസ്സുള്ള തന്റെ മകള്‍ ഹാര്‍പെറിന്റെ ചുണ്ടില്‍ ചുംബിച്ചതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി ഫുട്ബാള്‍ താരം ഡേവിഡ് ബെക്കാം. താന്‍ വളരെ വാത്സല്യമുള്ള ഒരച്ഛനാണെന്നന്നും തന്റെ എല്ലാ മക്കളുടെയും ചുണ്ടില്‍ തന്നെയാണ് താന്‍ ചുംബിക്കാറുള്ളതെന്നും ബെക്കാം വ്യക്തമാക്കി. ഒരു ഫെയ്‌സ്ബുക്ക് ലൈവ് ചര്‍ച്ചക്കിടയിലായിരുന്നു ബെക്കാമിന്റെ മറുപടി.’ഞാന്‍ വളരെ സ്‌നേഹമുള്ള അച്ഛനാണ്. എന്റെ എല്ലാ മക്കളുടെയും ചുണ്ടില്‍ തന്നെയാണ് ഞാന്‍ ചുംബിക്കാറുള്ളത്. ബ്രൂക്ക്‌ലിനെ ചിലപ്പോള്‍ അങ്ങനെ ചുംബിക്കില്ല. അവന് പതിനെട്ട് വയസ്സായില്ലേ. എനിക്ക് പ്രശ്‌നമൊന്നുമില്ല. അവന് ചിലപ്പോള്‍ അത് ബുദ്ധിമുട്ടുണ്ടാക്കിയേക്കും. ഞാന്‍ വളര്‍ന്നതും ഇങ്ങനെ തന്നെയാണ്. ഞാനും ഭാര്യ വിക്ടോറിയയും ഇങ്ങനെ തന്നെയാണ് കുട്ടികളെ സ്‌നേഹിക്കാറുള്ളത്’.

‘സ്‌നേഹം ഒളിച്ചുവെക്കാനുള്ളതല്ല, പുറത്തു കാണിക്കാനുനുള്ളതാണ്. ഞങ്ങള്‍ അവരെ സംരക്ഷിക്കുന്നു, വളര്‍ത്തുന്നു, അവരെ പിന്തുണക്കുകയും ചെയ്യുന്നു’. ബെക്കാം പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഹാര്‍പെറിനെ ചുംബിക്കുന്ന ചിത്രം ബെക്കാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തുടര്‍ന്ന് നിരവധി പേര്‍ ബെക്കാമിനെ വിമര്‍ശിച്ച് രംഗത്തെത്തി. മകളുടെ ചുണ്ടില്‍ ചുംബിക്കുന്നത് തെറ്റാണെന്നും അനുചിതമാണെന്നുമായിരുന്നു ഒരാളുടെ കമന്റ്. ഇങ്ങനെ ചുംബിക്കുന്നത് വിചിത്രമാണെന്ന രീതിയിലുള്ള സംസാരവുമുണ്ടായി.

നേരത്തെ വിക്ടോറിയ ബെക്കാമും ഇതുപോലെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഹാര്‍പെറിന്റെ പിറന്നാളിന് വിക്ടോറിയ ബെക്കാമാണ് ബെക്കാം മകളെ ചുംബിക്കുന്ന ചിത്രം പോസറ്റ് ചെയ്തത്.

Loading...