മനുഷ്യന്‍ ഭൂമി വിടേണ്ടിവരുമെന്ന് സ്റ്റീഫന്‍സ്ഹോക്കിംഗ്സ്

മനുഷ്യന്‍ ഭൂമി വിടേണ്ടിവരുമെന്ന് സ്റ്റീഫന്‍സ്ഹോക്കിംഗ്സ്

മനുഷ്യന്‍ ഭൂമി വിടേണ്ടിവരുമെന്ന് സ്റ്റീഫന്‍സ്ഹോക്കിംഗ്സ്

June 28, 2017

കാലാവസ്ഥാ വ്യതിയാനം ഭൂമിയിൽ ഭൗതീക ഉറവിടങ്ങള്‍ ഭീതി തോന്നും വിധം ഇല്ലാതാകുകയാണ്. ഇങ്ങനെ പോയാൽ എതാനം നൂറ്റാണ്ടകൾക്കുള്ളിൽ മനുഷ്യന് മറ്റേതെങ്കിലും ഗ്രഹങ്ങളിലേയ്ക്ക് ചേക്കേറേണ്ടിവരുമെന്നും പ്രശക്ത ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിൻസ്. നമ്മൾ നമ്മുടെ തന്നെ നാശത്തിന് വഴിയൊരുക്കുന്നു. 200 മുതൽ 500 വർഷത്തിനുള്ളിൽ മനുഷ്യന്‍ ഭൂമിയെ ഉപേക്ഷിയ്ക്കേണ്ടതായി വരും. ഭൂമിയുടെ 30 പ്രകാശ വര്‍ഷം അപ്പുറത്ത് 1000 നക്ഷത്രങ്ങളെങ്കിലുമുണ്ട്. ഇനിയൊരു 1000 വര്‍ഷം കൂടി ഭൂമിയില്‍ താമസിക്കാന്‍ കഴിയില്ലെന്നും അതിനിടയില്‍ പുതിയ വീടിനായി നാം ഇപ്പോഴേ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സംഭവിച്ചു കൊണ്ടിരിക്കുമ്ബോൾ പാരീസ് ഉടമ്ബടിയില്‍ നിന്നും പിന്മാറാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ആന മണ്ടത്തരം എന്നും അദ്ദേങം വിശേഷിപ്പിച്ചു. നോർവേയിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ട്രംപിനെപോലെ തനിക്ക് നിഷേധിക്കാന്‍ കഴിയുന്ന കാര്യമല്ല. ഈ ലോകം ഈ രീതിയില്‍ കാണാന്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ എടുക്കേണ്ട ഏറ്റവും ഗൗരവവും തെറ്റായതുമായ തീരുമാനമായിരുന്നു ട്രംപിന്റേത്. ബഹിരാകാശത്ത് പുതിയ പരീക്ഷണങ്ങളുടെ ഭാഗമായി ഗവേഷകരെ 2020 ല്‍ ചന്ദ്രനിലേക്ക് അയയ്ക്കണമെന്നും പറഞ്ഞു. 30 വര്‍ഷത്തേക്ക് ചന്ദ്രനില്‍ ഒരു താവളം ഉണ്ടാക്കി 2025 ഓടെ അവിടേയ്ക്ക് ആള്‍ക്കാരെ അയച്ചു തുടങ്ങണമെന്നും പറഞ്ഞു. ബഹിരാകാശ വ്യാപനം ഭാവിയില്‍ മനുഷ്യനെ പൂര്‍ണ്ണമായും മാറ്റിമറിക്കും. എല്ലാവര്‍ക്കും ഒരുപോലെ വെല്ലുവിളിയായ ഈ കാര്യമായിരിക്കും രാഷ്ട്രങ്ങള്‍ തമ്മിലുള്ള അടുത്ത മത്സരം. ഇത്തരം ഒരു കാര്യത്തിലേക്കുള്ള യുവാക്കളുടെ താല്‍പ്പര്യം ആസ്ട്രോഫിസിക്സും കോസ്മോളജിയും പോലെയുള്ള ശാസ്ത്രത്തിന്റെ ഉപ വിഭാഗങ്ങളിലേക്കും ശ്രദ്ധയെ നയിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...