സെക്‌സിനും വിലക്ക് വരുമോ..? സെക്‌സ് ഒഴിവാക്കുക, മാംസ ഭക്ഷണം ഒഴിവാക്കുക…ഗര്‍ഭിണികള്‍ക്ക് ഉപദേശങ്ങളുമായി കേന്ദ്രം

സെക്‌സിനും വിലക്ക് വരുമോ..? സെക്‌സ് ഒഴിവാക്കുക, മാംസ ഭക്ഷണം ഒഴിവാക്കുക…ഗര്‍ഭിണികള്‍ക്ക് ഉപദേശങ്ങളുമായി കേന്ദ്രം

സെക്‌സിനും വിലക്ക് വരുമോ..? സെക്‌സ് ഒഴിവാക്കുക, മാംസ ഭക്ഷണം ഒഴിവാക്കുക…ഗര്‍ഭിണികള്‍ക്ക് ഉപദേശങ്ങളുമായി കേന്ദ്രം

June 13, 2017

സെക്‌സിനും വിലക്ക് വരുമോ..? സെക്‌സ് ഒഴിവാക്കുക, മാംസ ഭക്ഷണം ഒഴിവാക്കുക…ഗര്‍ഭിണികള്‍ക്ക് ഉപദേശങ്ങളുമായി കേന്ദ്രം.    സെക്‌സും മോശം കമ്പനികളും ഒഴിവാക്കുക’മാംസ ഭക്ഷണം ഒഴിവാക്കുക,’.  ഗര്‍ഭിണികള്‍ക്കള്‍ക്ക്്് ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളുമായി കേന്ദസര്‍ക്കാര്‍. തീരുന്നില്ല.. ആത്മീയ ചിന്തകളില്‍ വ്യാപൃതരാവുക, മുറികളില്‍ മനോഹര ചിത്രങ്ങള്‍ തൂക്കിയിടുക തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളുണ്ട് ഗര്‍ഭിണികള്‍ക്കായ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്കലെറ്റില്‍.

അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് മുന്നോടിയായി ആയുഷ് മന്ത്രാലയം അമ്മമാര്‍ക്കും കുട്ടികളുടെ പരിചരണത്തനുമായി പുറത്തിറക്കിയ ബുക്ക്‌ലെറ്റിലാണ് ഗര്‍ഭിണികള്‍ക്കായി ഒട്ടേറെ വിചിത്ര നിര്‍ദേശങ്ങളും ഉപദേശങ്ങളും പുറത്തിറക്കിയിരിക്കുന്നത്. ബുക്കലെറ്റ് പ്രകാശനം ചെയ്തത് മന്ത്രി ശ്രീപാദ് നായിക് ആണ്.

പ്രധാന നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്

  • ഭോഗം, കാമം, ക്രോധം,  വെറുപ്പ്, എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കുക
  • മോശം കൂട്ടുകെട്ടുകള്‍ ഒഴിവാക്കുക
  • നല്ല ആളുകള്‍ക്കൊപ്പം മാത്രം സമയം ചിലവഴിക്കുക
  • മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങൾ മാത്രം തൂക്കുക. ഇത് ഉദരത്തിലുള്ള കുട്ടിയെയും സ്വാധീനിക്കും
  • ആത്മീയ ചിന്തകള്‍ ഉണ്ടെങ്കില്‍ നന്ന്
  • ശ്രേഷ്ഠരായ ആളുകളുടെ ജീവ ചരിത്രങ്ങള്‍ വായിക്കുക
  • ശാന്തരായി ഇരിക്കുക

എന്നാല്‍ ‘ഇത്തരത്തില്‍ കഴിക്കണമെന്നോ കഴിക്കാതിരിക്കണമെന്നോ പറയേണ്ട ആവശ്യകതയില്ലെന്നാണ് കോഴിക്കോട് രാജേന്ദ്ര ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. വിജയറാം പറയുന്നത്. സങ്കീര്‍ണകള്‍ ഉള്ള പ്രസവ കേസുകളില്‍ മാത്രമേ സെക്‌സ് ഒഴിവാക്കണമെന്ന് പറയേണ്ട ആവശ്യകതയുള്ളൂ’, ഡോ പറയുന്നു

മാത്രമല്ല സന്തോഷിപ്പിക്കാന്‍ ഇന്നത് ചെയ്യണം ചെയ്യരുത് എന്ന് പറയുന്നതിന് പകരം അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയാണ് വേണ്ടതെന്നും പ്രമുഖ ഡോക്ടര്‍മാര്‍ പറയുന്നു.

ഗർഭിണികളുടെ ഭക്ഷണ കാര്യങ്ങളിൽ വരെ കേന്ദ്രസർക്കാർ നിക്ഷിപ്ത താത്പര്യം പുലർത്തുന്നു എന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. വിഷയത്തോട് മന്ത്രി ശ്രീപാദ് നായിക് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Loading...