തീ വിഴുങ്ങിയ കെട്ടിടത്തിൽ നിന്ന് മകനെ താഴേയ്ക്ക് വലിച്ചെറിഞ്ഞ് അച്ഛന്‍; കുഞ്ഞിനെ കൈപ്പിടിയിലൊതുക്കി ഫയര്‍മാന്‍, വീഡിയോ വൈറൽ

തീ വിഴുങ്ങിയ കെട്ടിടത്തിൽ നിന്ന് മകനെ താഴേയ്ക്ക് വലിച്ചെറിഞ്ഞ് അച്ഛന്‍; കുഞ്ഞിനെ കൈപ്പിടിയിലൊതുക്കി ഫയര്‍മാന്‍, വീഡിയോ വൈറൽ April 23, 2017

എത്ര പ്രതികൂല സാഹചര്യങ്ങളിൽ നിന്നാണെങ്കിലും തങ്ങളുടെ ജീവന്‍ പണയം വച്ചു പൊതുജനത്തെ രക്ഷിക്കുന്നവരാണ് അഗ്നി ശമന സേനാംഗങ്ങള്‍. ഇത് ഒന്നുകൂടി തെളിയിക്കുന്നുതാണ് ഈ വീഡിയോ. തീ പടര്‍ന്ന് പിടിച്ച ഒരു കെട്ടിടത്തിൽ നിന്നും തന്റെ കുഞ്ഞുമകനെയും കൈയിൽ പിടിച്ച് സഹായത്തിനായി അപേക്ഷിക്കുകയാണ് ഒരച്ഛന്‍. അദ്ദേഹത്തിന്റെ നിലവിളി കേട്ട് പുക മറയിലേക്ക് സഹായിക്കാനായി ഓടിയെത്തുകയാണ് ഫയര്‍മാന്‍ റോബര്‍ട്ട് സട്ടന്‍. അദ്ദേഹത്തിനെ വിശ്വസിച്ച് രണ്ടാമത്തെ നിലയിൽ നിന്നും ആ അച്ഛന്‍ മകനെ എറിഞ്ഞ് കൊടുത്തു. കുഞ്ഞ് റോബര്‍ട്ടിന്റെ കൈയിð സുരക്ഷിതന്‍.കുട്ടിയുടെ പിതാവിനെ പിന്നീട് രക്ഷപ്പെടുത്തി.

ജോര്‍ജിയയിൽ നടന്ന സംഭവം കാമറയിൽ പകര്‍ത്തിയത് ഒരു പ്ലംബറാണ്. ”കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നും ഒരു കുഞ്ഞു താഴെ വീഴുന്നതും പരുക്കുകളൊന്നും പറ്റാതെ അഗ്‌നിശമന സേനാംഗം അവനെ കൈയിലേന്തുന്നതും ശ്വാസമടക്കിപ്പിടിച്ചാണ് ഞാന്‍ കണ്ടു നിന്നത്. താഴേക്കു വീഴുന്ന കുഞ്ഞിനെ ഒരു ഫുട്‌ബോള്‍ ക്യാച്ച് ചെയ്ത ലാഘവത്തോടെയാണ് അദ്ദേഹം കൈയിലേന്തിയത്”- പ്ലംബറായ ലാറി കാര്‍ട്ടര്‍ പറയുന്നു .

Loading...