കളയല്ല, കളയല്ലേ; സാമ്പാർചീരയുടെ മേന്മകൾ

കളയല്ല, കളയല്ലേ; സാമ്പാർചീരയുടെ മേന്മകൾ April 6, 2017

പാടത്തും പറമ്പിലും യഥേഷ്ടം വളരുന്ന സാമ്പാർചീരയെ നാം അത്ര ഗൗനിക്കാറില്ല. കളയായി കളയാറുമുണ്ട്. എന്നാൽ ഏറെ ഭക്ഷ്യയോഗ്യമാണ് പോഷകാംശങ്ങൾ ഏറെയുള്ള താലിനം ട്രയാങ്കുലർ എന്ന ശാസ്​ത്രനാമത്തിൽ അറിയപ്പെടുന്ന സാമ്പാർ ചീര. ഇലകളിലും തണ്ടിലും ഇരുമ്പ്, കാൽസ്യം എന്നീ മൂലകങ്ങൾക്ക് പുറമെ ജീവകം എ യും സിയും അടങ്ങിയിട്ടുണ്ട്.;ഇലയും തണ്ടും ഭക്ഷ്യയോഗ്യമാണ്. ഉയർന്ന തോതിൽ മൂലകങ്ങളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച , കുടലിലെ അർബുദം, അസ്​ഥി സംബന്ധമായരോഗങൾ എന്നിവയെ ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു.താരതമ്യേന കലോറി കുറവായതിനാൽ പ്രമേഹ രോഗികൾക്കും യഥേഷ്ടം ഉപയോഗിക്കാവുന്നതാണ്. സുഖപ്രസവ ഖൃതം എന്ന ആയുർവേദ മരുന്നിലെ പ്രധാന ചേരുവയാണ് ഈ സസ്യം. മനോഹരമായ വയലറ്റ് നിറമുള്ള ചെറിയ പുഷ്പങ്ങളോടുകൂടിയ ചെടികൾ ആകർഷണീയമാണ്. അതിനാൽ നമ്മുടെ പൂന്തോട്ടങ്ങളിലും ഇവയെ ഉൾപ്പെടുത്താവുന്നതാണ്. നടീൽ വസ്​തുവായി 10 മുതൽ 15 സെ.മീ വരെ നീളമുള്ള മൃദുവായ തണ്ടുകളാണ് ഉപയോഗിക്കേണ്ടത്.മറ്റുചെടികളെ അപേക്ഷിച്ച് മണ്ണിൽ നിന്നും ഘനമൂലകങ്ങളെ ആഗീകരണം ചെയ്യാനുള്ള കഴിവ് ഇവക്ക് കൂടുതലാണ്. അതുകൊണ്ട് സാമ്പാർ ചീര നട്ടുവളർത്തുമ്പോൾ ഘനമൂലകങ്ങൾ അടങ്ങാത്ത മണ്ണ് തെരഞ്ഞെടുക്കണം.

Loading...