ചലച്ചിത്ര താരം ജഗന്നാഥ വര്‍മ(77) അന്തരിച്ചു

ചലച്ചിത്ര താരം ജഗന്നാഥ വര്‍മ(77) അന്തരിച്ചു December 20, 2016

ചലച്ചിത്ര താരം ജഗന്നാഥ വര്‍മ(77) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും. മുപ്പത്തിയഞ്ചില്‍ അധികം വര്‍ഷങ്ങളായി മലയാളചലച്ചിത്ര രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ജഗന്നാഥ വര്‍മ്മ.

1939 മെയ് ഒന്നിന് ആലപ്പുഴയിലെ ചേര്‍ത്തലയിലുള്ള വാരനാട് എന്ന ഗ്രാമത്തിലാണു ജഗന്നാഥ വര്‍മയുടെ ജനനം. 1978 ല്‍ എ. ഭീം സിംഗ് സംവിധാനം നിര്‍വഹിച്ച മാറ്റൊലി എന്ന സിനിമയിലൂടെ ചലച്ചിത്ര മേഖലയില്‍ എത്തിയ അദ്ദേഹം നൂറ്റമ്പതിലധികം സിനിമകളില്‍ വേഷമിട്ടു. നക്ഷത്രങ്ങളേ സാക്ഷി(1979), അന്തഃപുരം(1980), ശ്രീകൃഷ്ണപ്പരുന്ത്(1984), ന്യൂഡല്‍ഹി(1987), ഡോല്‍സ്(2013) എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു.

പതിനാലാം വയസ്സില്‍ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വര്‍മ്മ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികള്‍ പങ്കിട്ടുണ്ട്. കഥകളി ആചാര്യന്‍ പള്ളിപ്പുറം ഗോപാലന്‍ നായരായിരുന്നു കഥകളിയില്‍ അദ്ദേഹത്തിന്റെ ഗുരു. ചെണ്ട വിദ്വാന്‍ കണ്ടല്ലൂര്‍ ഉണ്ണിക്കൃഷ്ണന്റെ കീഴില്‍ ചെണ്ടയില്‍പരിരിശീലനം നേടിയ അദ്ദേഹം തന്റെ 74 വയസ്സില്‍ ചെണ്ടയിലും അരങ്ങേറ്റം കുറിച്ചു.

Loading...