സൗഹൃദത്തിന് അതിർ വരമ്പുകളില്ല! ദേശാടനപക്ഷികളും മത്സ്യ കച്ചവടക്കാരം തമ്മിലുള്ള സ്നേഹത്തിന്റെ കഥ

സൗഹൃദത്തിന്  അതിർ വരമ്പുകളില്ല! ദേശാടനപക്ഷികളും മത്സ്യ കച്ചവടക്കാരം തമ്മിലുള്ള സ്നേഹത്തിന്റെ കഥ

സൗഹൃദത്തിന് അതിർ വരമ്പുകളില്ല! ദേശാടനപക്ഷികളും മത്സ്യ കച്ചവടക്കാരം തമ്മിലുള്ള സ്നേഹത്തിന്റെ കഥ

April 8, 2017

സൗഹൃദത്തിന്  അതിർ വരമ്പുകളില്ല എന്നതിന് തെളിവാവുകയാണ് തിരുവനന്തപുരം  – കൊല്ലം ജില്ലാതിർത്ഥിയിലുള്ള ഭരതന്നൂരിൽ പബ്ളിക് മാർക്കറ്റിൽ   ദേശാടനപക്ഷികളും മത്സ്യ കച്ചവടക്കാരം തമ്മിലുള്ള സ്നേഹത്തിന്റെ കഥ . നൈറ്റ് ഹെർവ്സ് എന്ന വിഭാഗത്തിൽ പെടുന്ന ഒരിനം കൊക്കുകളും  ഇവിടെത്തെ മത്സ്യ കച്ചവടക്കാരും  തമ്മിലുള്ള അസാധാരണ സൗഹൃദത്തിന്റെ കാര്യമാണിത്. പക്ഷി സംഘത്തിൽ മൂന്ന് പേരീണുള്ളത്. ഇവർ വ്യാപാരികളുമായി ചങ്ങാത്തത്തിലായിട്ട്  പത്ത് വർഷത്തോളമായി .  വർഷത്തിൽ നാലോ അഞ്ചോ  മാസം മാത്രമാണ് പക്ഷികൾ ഇവിടെ ഉണ്ടാവുക.  ആഗസ്ത് –  സെപ്റ്റംബർ മാസത്തിലാണ് വരവ്.  മാർച്ച് – ഏപ്രിൽ ആകുന്നതോടെ തിരിച്ച് പോകും.  കഴിഞ്ഞ പത്ത്  വർഷമായി ഇവർ മുടങ്ങാതെ  ഇവിടെ എത്തുന്നു. പക്ഷികൾ എവിടെ നിന്നു വരുന്നു എവിടേയ്ക്ക് പോകുന്നു  എന്നും ആർക്കുമറിയില്ല .ചന്തയിലെ മീൻ കച്ചവടക്കാരോട് മാത്രമാണ് പക്ഷികൾക്ക് ചങ്ങാത്തമുള്ളത്. നാട്ടിലെത്തിയാൽ രാവിലെ ആറ് മണിക്ക് മുമ്പ് തന്നെ ചന്തയിൽ  ഹാജരാകും. ചന്തയോട് ചേർന്നുള്ള കൊച്ചുമരത്തിന്റെ ശിഖരത്തിലോ വേലിക്കല്ലിലോ ആണ് വന്നിരിയ്ക്കുക.  കച്ചവടക്കാർ  എത്തിയാൽ ഉടൻ  പക്ഷികൾക്ക് ചന്തയ്ക്കുള്ളിൽ ഒഴിഞ്ഞ ഭാഗത്തേയ്ക്ക്  മത്സ്യം ഇട്ടു കൊടുക്കണം. വൈകിയാൽ  മീൻ വയ്ച്ചിട്ടുള്ള സിമന്റ് സ്ളാബിൽ  പറന്നിറങ്ങി ഇരുപ്പുറപ്പിയ്ക്കും . മത്സ്യം  കിട്ടിയാൽ മാത്രമേ പിന്നെ അവിടെ നിന്നും പോകൂ. സുൽഫിയെന്ന കച്ചവടക്കാരനോടാണ് കൊക്കുകൾക്ക് കൂടുതൽ ഇഷ്ടം. സുൽഫിയ്ക്കും പക്ഷികൾ  മക്കളെ പ്പോലെയാണ്. പക്ഷികൾ സുൽഫിയുടെ അരുകിൽ വരുകയും കൈയ്യിൽവച്ചുകൊടുക്കുന്ന മത്സ്യം കൊത്തി വിഴുങ്ങുകയും  ചെയ്യും. മാർക്കറ്റിൽ വരുന്നവരെല്ലാം  ഇവരുടെ സൗഹൃദം കൗതുക കാഴ്ചയാണ്. പക്ഷികൾ തിരിച്ച് പോകുമ്പോൾ കച്ചവടക്കാർക്ക് വിഷമം ഉണ്ടാകാറുണ്ടെങ്കിലം അടുത്ത വരവിനായി പ്രതീക്ഷയയയോടെ കാത്തിരിയ്ക്കും.  സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി സൗഹൃദം നടിയ്ക്കുന്ന  കപട്യക്കാരുടെ കണ്ണു തുറപ്പിയ്ക്കാൻ പോന്നതാണ്  പക്ഷികളും വ്യാപാരികളും  തമ്മിലുള്ള  ഈ നിഷ്കളങ്ക സ്നേഹം

Credits: ExpressMalayali

Loading...