താരസംഘടനയായ അമ്മയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജിവെക്കില്ല ; സംഘടന വിട്ട നടിമാരുടെ കാര്യം തല്‍ക്കാലം ചര്‍ച്ചപോലും ചെയ്യേണ്ട എന്നാണ് ‘അമ്മ’യുടെ ഉന്നതതല തീരുമാനം.

താരസംഘടനയായ അമ്മയില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജിവെക്കില്ല ; സംഘടന വിട്ട നടിമാരുടെ കാര്യം തല്‍ക്കാലം ചര്‍ച്ചപോലും ചെയ്യേണ്ട എന്നാണ് ‘അമ്മ’യുടെ ഉന്നതതല തീരുമാനം. June 27, 2018

കൊച്ചി: രണ്ട് ദിവസത്തെ കൂടിയാലോചനയ്ക്ക് ശേഷമാണ് വനിതാ സംഘടനയിലെ അംഗങ്ങളായ നടി രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചത്. എന്നാല്‍ നടി മഞ്ജു വാര്യര്‍ രാജിവെക്കില്ല. മഞ്ജു വാരിയര്‍ അമ്മ വിടേണ്ട എന്നു തീരുമാനിച്ചതും ഈ ചര്‍ച്ചയ്ക്കു ശേഷമാണ്. സംഘടന വിട്ട നടിമാരുടെ കാര്യം തല്‍ക്കാലം ചര്‍ച്ചപോലും ചെയ്യേണ്ട എന്നാണ് ‘അമ്മ’യുടെ ഉന്നതതല തീരുമാനം. അമ്മയുടെ യോഗം വിളിച്ചു പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നു രണ്ടാം ഘട്ടത്തില്‍ പ്രമുഖ നടന്‍ ആവശ്യപ്പെടും. രാജിയോട് അമ്മയുടെ പ്രതികരണം അറിഞ്ഞ ശേഷമാകും രണ്ടാം ഘട്ട പ്രതികരണം ഉണ്ടാവുക.

ദിലീപിനെ തിരിച്ചെടുത്തതോടെ താന്‍ ഇനി ഈ സംഘടനയുമായി സഹകരിക്കില്ലെന്നു അക്രമിക്കപ്പെട്ട നടി കൂടെയുള്ളവരെ രണ്ടു ദിവസം മുന്‍പു അറിയിച്ചിരുന്നു. താന്‍ ഇനി സിനിമയിലേക്കില്ലെന്നും അതുകൊണ്ടുതന്നെ എല്ലാറ്റില്‍നിന്നും അകന്നു വളരെ സാധാരണമായ ജീവിതം നയിക്കുക മാത്രമേ ലക്ഷ്യമുള്ളുവെന്നും അവര്‍ കൂട്ടുകാരെ അറിയിച്ചു. വളരെ വേണ്ടപ്പെട്ടവരോടു പോലും അവര്‍ സംസാരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണു ഡബ്ല്യുസിസി നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും നടിയുടെ തീരുമാനത്തോടൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. നടിയോടൊപ്പം ഡബ്ല്യുസിസിയിലെ എല്ലാ അംഗങ്ങളും അമ്മ വിടണോ എന്ന കാര്യം ആലോചിച്ചുവെങ്കിലും അതു വേണ്ടെന്നു പിന്നീടു തീരുമാനിച്ചു.

ALSO READ:ഇതിനു മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട് . അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല ; ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല ; ആക്രമിക്കപ്പെട്ട നടി

മഞ്ജു വാരിയര്‍ ഇന്നലെ വിദേശത്തേക്കുപോയി. അതിനു മുന്‍പുതന്നെ അവര്‍ രാജിവയ്‌ക്കേണ്ട എന്നു സുഹൃത്തുക്കളുമായി സംസാരിച്ചു തീരുമാനിച്ചിരുന്നു. പോകുന്നതിനു മുന്‍പു മഞ്ജു അക്രമിക്കപ്പെട്ട നടിയുമായും കൂട്ടുകാരുമായും സംസാരിച്ചിരുന്നു.

ALSO READ:നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു.

Loading...