നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി രഞ്ജിനി

നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി രഞ്ജിനി June 26, 2018

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടന്‍ ദിലീപിനെ താരസംഘടയായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ വിമര്‍ശിച്ച് നടി രഞ്ജിനി. സംഘടനയുടെ പേര് അടിയന്തരമായി മാറ്റണമെന്നും മലയാള സിനിമയിലെ ആണ്‍മേല്‍ക്കോയ്മയ്ക്കുള്ള തെളിവാണിതെന്നും രഞ്ജിനി പറയുന്നു.

രഞ്ജിനിയുടെ കുറിപ്പ്:

ALSO READ:താര സംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ ഇനി അമ്മയുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടി റിമാ കല്ലിങ്കല്‍

അസോസിയേഷന്‍ ഓഫ് മലയാളം സിനിമാ ആര്‍ട്ടിസ്റ്റ്, ‘അമ്മ’ എന്ന ചുരുക്കപ്പേര് മാറ്റേണ്ട സമയമാണിത്. ഇത് സിനിമയിലെ സ്ത്രീകള്‍ക്ക് ഇതൊരു അപമാനമാണ്. മലയാള സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തിനുള്ള ഒരു തെളിവാണിത്. കേസ് നടന്നു കൊണ്ടിരിക്കെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് എന്തിന്? അമ്മയുടെ നിലപാട് കാണുമ്പോള്‍ അഭിനേതാക്കളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണിതെന്ന് എനിക്ക് തോന്നുന്നില്ല. നമ്മുടെ സഹോദരിക്ക് നീതിയെവിടെ?

ALSO READ:തീരുമാനത്തിൽ യുവതാരങ്ങൾക്ക് ശക്തമായ അമർഷം (വീഡിയോ)

ALSO READ:താര സംഘടനയായ അമ്മയിലേയ്ക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധവുമായി വിമണ്‍ ഇന്‍ കളക്ടീവ്.

Loading...