കേരള മനസാക്ഷിയെ ഞെട്ടിച്ച വിദേശ വനിതയുടെ കൊലപാതകം സിനിമയാകുന്നു ; ഇന്‍ഡോ-ഐറിഷ് പ്രൊഡക്ഷന്‍സിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു വര്‍മ്മ

കേരള മനസാക്ഷിയെ ഞെട്ടിച്ച വിദേശ വനിതയുടെ കൊലപാതകം സിനിമയാകുന്നു ; ഇന്‍ഡോ-ഐറിഷ് പ്രൊഡക്ഷന്‍സിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു വര്‍മ്മ June 14, 2018

കേരള മനസാക്ഷിയെ ഞെട്ടിച്ച വിദേശ വനിതയുടെ കൊലപാതകം സിനിമയാകുന്നു. അവരുടെ കുടുംബമുമായി അടുത്ത ബന്ധമുള്ള ബിജു വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. യുവതിയെ കാണാതായതുമുതല്‍ അവരുടെ കുടുംബത്തിനൊപ്പം സഹായത്തിനായി ഉണ്ടായിരുന്നു വ്യക്തിയാണ് ബിജു വര്‍മ്മ.

യുവതിയെ കാണാതായതുമുതല്‍ കുടുംബം നടത്തിയ തിരച്ചിലും അവര്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡോ-ഐറിഷ് പ്രൊഡക്ഷന്‍സിന്റെ കീഴിലാണ് ചിത്രം നിര്‍മ്മിക്കുക.യുവതിയെ കാണാതയാതുമുതല്‍ തങ്ങളെ സഹായിച്ച ബിജുവിന് ഈ ചിത്രം നന്നായി അവതിരിപ്പിക്കാന്‍ കഴിയും എന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറുയുന്നത്.’അധികൃതര്‍ പൊതുജനത്തിന്റെ മുന്നില്‍ മൂടിവെക്കാന്‍ ശ്രമിച്ച പലതും’ ഈ സിനിമയിലൂടെ പുറത്ത് കൊണ്ടുവരുമെന്നാണ് വിദേശ വനിതയ്ക്ക് നീതി ആവശ്യപെട്ടുള്ള ക്യാംപെയിന്റെ ഭാഗമായി ആരംഭിച്ച ഫോസ്ബുക്ക് പേജില്‍ പ്രൊജക്ട് വിവരിച്ചുള്ള കുറിപ്പിലൂടെ അണിയറപ്രവര്‍ത്തര്‍ പറയുന്നത്.

ALSO READ:നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി ; കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍

‘ഉറ്റവരെ ഇത്തരം സാഹചര്യത്തില്‍ നഷ്ടമാവുന്നത് വേദനാജനകമാണ്.എന്നാല്‍ അതിനേക്കാള്‍ വേദനയാണ് സഹായം നല്‍കാന്‍ ബാധ്യസ്ഥരായവരുടെ ഭാഗത്തുനിന്നുള്ള അവഗണന’. അണിയറപ്രവര്‍ത്തര്‍ പറയുന്നു. കൂടാതെ അവതരിപ്പിക്കുന്ന വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ചിത്രം അന്താരാഷ്ട്രതലത്തില്‍ എത്തിക്കണമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ആഗ്രഹം.

ALSO READ:കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സും ധരിച്ച് അമ്മ മേരി നല്‍കിയ പൊതിച്ചോറും വാങ്ങി സങ്കടങ്ങള്‍ ഉള്ളിലൊതുക്കി നീനു വീണ്ടും കോളേജിലേക്ക്

Loading...