സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന്‍ അറസ്റ്റില്‍

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന്‍ അറസ്റ്റില്‍ May 25, 2018

സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന്‍ അറസ്റ്റില്‍. കണ്ണൂരിലെ വയക്കരയിലുള്ള വൈശാഖ് എന്ന് അറിയപ്പെടുന്ന അഖിലേഷ് മോനാണ് സിനിമയില്‍ അവസരം മേടിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി 17 കാരിയെ പീഡിപ്പിച്ചത്. വൈശാഖിനെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ:നടി ശ്രീദേവിയുടെ മരണത്തിന് പിന്നില്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിം ആണെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ അസിസ്റ്റന്റ് കമ്മിഷണറായ വേദ് ഭൂഷണ്‍ രംഗത്ത്

നാല് സിനിമകളില്‍ ചെറിയ റോളുകളില്‍ വൈശാഖ് അഭിനയിച്ചിട്ടുണ്ട്. ഇത് കാണിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചത്. തനിക്ക് സിനിമയില്‍ ഉന്നത സ്വാധീനമുണ്ടെന്നും താന്‍ വിചാരിച്ചാല്‍ അവസരം മേടിച്ച് നല്‍കാന്‍ കഴിയുമെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. ഒഡീഷന്റെ ആവശ്യത്തിനായി കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് പോകുംവഴി ട്രെയിനിലും പിന്നീട് ലോഡ്ജിലും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെതിരെ പൊലീസ് പോക്‌സോ നിയമമാണ് ചുമത്തിയിരിക്കുന്നത്.ഇയാള്‍ അഭിനയിച്ച സിനിമകളുടെ വിശദാംശങ്ങള്‍ ലഭ്യമല്ല. പൊലീസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ALSO READ:മുന്‍പ് ഒരു സൂപ്പര്‍നായിക എന്നോടൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട് ; എന്നാല്‍ നയന്‍താര മികച്ച പിന്തുണയാണ് നല്‍കിയത് ; വെളിപ്പെടുത്തലുമായി യോഗി ബാബു (വീഡിയോ)

Loading...