35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു ; ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി ആദി

35 കോടി കടന്ന് ആദി ജൈത്രയാത്ര തുടരുന്നു ; ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി ആദി February 23, 2018

പ്രണവ് മോഹന്‍ലാലിന്റെ ആദിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 28 ദിനം പിന്നിടുമ്പോഴും ആദി വിജയകരമായി മുന്നേറുകയാണ്. ഒപ്പമെത്തിയ ചിത്രങ്ങളില്‍ പലതും തിയേറ്ററുകളില്‍ നിന്ന് അപ്രത്യക്ഷമായപ്പോഴും ആദി അതേ യാത്ര തുടരുകയാണ്. യാതൊരുവിധ ഏറ്റക്കുറച്ചിലുകളുമില്ലാതെ ആദി കുതിപ്പ് തുടരുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ALSO READ:സയനോര സംഗീതസംവിധായികയാകുന്ന ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’യിലെ ചക്കപ്പാട്ട് സൂപ്പര്‍ ; വീഡിയോ വൈറല്‍

ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായി ആദി ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബോളിവുഡിലെ മുന്‍നിര നായകരുടെ ചിത്രത്തെ പിന്തള്ളി കലക്ഷനില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട് പ്രണവിന്റെ ആദി. ചിത്രത്തിന്റെ നിലവിലെ കലക്ഷനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തുടര്‍ന്നുവായിക്കൂ.

ALSO READ:പ്രമുഖ നടിക്ക് വാട്‌സ്ആപ്പിലും, ഫോണിലും തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ അയച്ച് രാഷ്ട്രീയ നേതാവ്
തുടക്കത്തിലെ കുതിപ്പ് അതേ പോലെ നിലനിര്‍ത്തി മുന്നേറുകയാണ് ആദി. പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദ്യ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ALSO READ:ഫേസ്ബുക്കിലൂടെ ജിമ്മനെ പ്രണയിച്ച സൗഭാഗ്യക്ക് സംഭവിച്ചത്! (വീഡിയോ)

ബോക്‌സോഫീസ് കലക്ഷനില്‍ ഇന്നുവരെയുള്ള റെക്കോര്‍ഡുകളില്‍ പലതും ഈ താരപുത്രന് മുന്നില്‍ തകര്‍ന്നടിയുന്ന കാഴ്ച കൂടിയാണ് സംജാതമായത്.കേരളത്തില്‍ നിന്ന് 25 കോടി നേടിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ്. ജനുവരി 26നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

അടുത്തിടെ റിലീസ് ചെയ്ത ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന പരാവധി പിന്തുണയാണ് പ്രണവ് മോഹന്‍ലാലിന്റെ ആദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയത് നാളുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രം ബോളിവുഡ്, ഹോളിവുഡ് സിനിമകളെ കടത്തിവെട്ടിയിരുന്നു.

ALSO READ:പരസ്പരത്തിൽ ആ രംഗത്ത് കരഞ്ഞത് ഗ്ലിസറിനില്ലാതെയാണ് (വീഡിയോ)

കഴിഞ്ഞയാഴ്ചയാണ് ആദി ഗള്‍ഫില്‍ റിലീസ് ചെയ്തത്. യുഎഇ ബോക്‌സോഫീസിലും മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചത്. ആദ്യ മൂന്ന് ദിനം പിന്നിടുന്നതിനിടയില്‍ത്തന്നെ പത്മാവതിനെയും ബ്ലാക്ക് പന്തറിനെയും ചിത്രം പിന്തള്ളിയിരുന്നു. 588 ഷോകളില്‍ നിന്നായി 2 കോടി 16 ലക്ഷം രൂപയാണ് ചിത്രം നേടിയത്.

ALSO READ:അമ്മയും മോളും പൊളിച്ചടുക്കി (വീഡിയോ)

6 കോടി രൂപ മുടക്കി അമൃത ടിവിയാണ് ആദിയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. ഫൈനല്‍ രണ്‍ കഴിയുമ്പോഴേക്കും ചിത്രം 50 കോടിയുടെ ബിസിനസ്സ് പിന്നിടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ:വിവാദങ്ങളൊന്നും തന്നെ തളര്‍ത്തുന്നില്ല ; സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും കണ്ണിറുക്കും ; പ്രിയ പ്രകാശ് വാര്യര്‍

19 ദിവസത്തിനുള്ളിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സുകളിലൊന്നായ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ആദി ഒരുകോടി കലക്റ്റ് ചെയ്തത്.ആദിക്കൊപ്പം റിലീസ് ചെയ്ത പല ചിത്രങ്ങള്‍ക്കും ഇടയ്ക്ക് വെച്ച് കാലിടറിയപ്പോഴും അതൊന്നുമില്ലാതെ കുതിപ്പ് തുടരുകയാണ്. മോഹന്‍ലാലിന്റെ മകനും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്.

ALSO READ:ഇനിയും അത്തരം സിനിമകളില്‍ അഭിനയിക്കുവാന്‍ മടിയില്ല ; ഷക്കീല

Loading...