രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനും നാഗാര്‍ജുനയ്ക്കും ഒപ്പം ജാക്കി ചാനും

രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനും നാഗാര്‍ജുനയ്ക്കും ഒപ്പം ജാക്കി ചാനും February 22, 2018

ഒടിയനു ശേഷം ശ്രീകുമാര്‍ മേനോന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴത്തില്‍ ജാക്കി ചാനും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തില്‍ ജാക്കിചാനും ഉണ്ടാവുമെന്നാണ് സൂചന. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

ALSO READ:അഡാര്‍ ലവ് ലെ നൂറിൻ ആരാന്നറിഞ്ഞാൽ പ്രിയയൊന്നും ഒന്നുമല്ല (വീഡിയോ)

ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം ജില്ലയിലെ സ്ഥലങ്ങളോ കോയമ്പത്തൂരിലെ സ്ഥലങ്ങളോ ആണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും.

ALSO READ:“ദുൽഖർ അങ്കിളും മമ്മൂട്ടി മമ്മുക്കയും” (വീഡിയോ)

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും. ഒടിയനില്‍ മെലിഞ്ഞ മോഹന്‍ലാല്‍ ഭീമന്‍ ആവുമ്പോള്‍ ശാരീരികമായി വിണ്ടും തടിക്കണം എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ജനുവരിയില്‍ സിനിമ ചിത്രീകരണം ആരംഭിക്കാനായി തിരക്കിട്ടാണ് പാലക്കാട് ആസ്ഥാനമായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നത്.

ALSO READ:ചെങ്കൊടി പിടിക്കാന്‍ ഇനി മമ്മൂട്ടി

Loading...