ചെങ്കൊടി പിടിക്കാന്‍ ഇനി മമ്മൂട്ടി

ചെങ്കൊടി പിടിക്കാന്‍ ഇനി മമ്മൂട്ടി February 22, 2018

ചെങ്കൊടി പിടിക്കാന്‍ ഇനി മമ്മൂട്ടി. ചെങ്കൊടിയേന്തി മുഷ്ടിചുരുട്ടി മുദ്രാവാക്യംവിളിക്കുന്ന ചിത്രത്തോടുകൂടി മമ്മൂട്ടിയുടെപുതിയചിത്രം പരോളിന്റെ മറ്റൊരു പോസ്റ്റര്‍കൂടി പുറത്തിറങ്ങി. ആരാധകരെ ആവേശത്തിലാക്കുന്നതാണ് പുതിയ പോസ്റ്റര്‍. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിലുള്ള കഥാപത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന സൂചന തരുന്നതാണ് പരോളിന്റെ പോസ്‌ററര്‍. ഏറെകുറെ രഹസ്യമായി ചിത്രീകരിച്ച ചിത്രമാണ് പരോള്‍.ബെംഗുളുരുവിലും തൊടുപുഴയിലുമായിരുന്നു ചിത്രീകരണം. പരസ്യചിത്ര രംഗത്ത് ശ്രദ്ധേയനായ ശരത്ത് സന്ധിത്ത് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്. സാധാരണക്കാരനായ ഒരു കമ്മ്യൂണിസ്റ്റ്കാരനാണ് മമ്മൂട്ടിയുടെ അലക്‌സ് എന്ന കഥാപാത്രം.

ALSO READ:“ദുൽഖർ അങ്കിളും മമ്മൂട്ടി മമ്മുക്കയും” (വീഡിയോ)

കര്‍ഷകനായ അലക്‌സിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.ലാലു അലക്‌സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍. അജിത് പൂജപ്പുരയുടേതാണ് തിരക്കഥ.

ALSO READ:കാവ്യ അമ്മയായി കണ്ടോ ആ തങ്കകുടത്തെ (വീഡിയോ)

Loading...