തമിഴില്‍ അജിത്ത് മാത്രമാണ് അത്തരത്തില്‍ എന്നോട് ഒരു നിര്‍ദേശവും പറയാത്തത് കെഎസ് രവികുമാര്‍ (വീഡിയോ)

തമിഴില്‍ അജിത്ത് മാത്രമാണ് അത്തരത്തില്‍ എന്നോട് ഒരു നിര്‍ദേശവും പറയാത്തത് കെഎസ് രവികുമാര്‍ (വീഡിയോ) January 11, 2018

തമിഴിലെ പ്രശസ്ത സംവിധായകനാണ് കെ.എസ്.രവികുമാര്‍. രജനികാന്ത്, കമല്‍ഹാസന്‍, അജിത്, സൂര്യ തുടങ്ങിയ തമിഴിലെ വന്‍നിര താരങ്ങളെല്ലാം രവികുമാറിന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രവികുമാറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ജയ് സിംഹ. നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ), നയന്‍താര എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. അടുത്തിടെ നടന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടയില്‍ രവികുമാര്‍ തല അജിത്തിനെക്കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവച്ചു.

‘എന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുളള നടന്മാര്‍ എല്ലാവരും ചില നിര്‍ദേശങ്ങളൊക്കെ പറയാറുണ്ട്. ആ ഡയലോഗ് ഇങ്ങനെ പറഞ്ഞാലോ, ആ സീന്‍ ഇങ്ങനെ പറഞ്ഞാലോ എന്നൊക്കെ ചോദിക്കാറുണ്ട്. അവരുടെ നിര്‍ദേശങ്ങള്‍ ഞാനെപ്പോഴും പോസിറ്റീവായാണ് എടുക്കാറുണ്ട്. ചിലപ്പോള്‍ അവ തലവേദനയായും മാറാറുണ്ട്. പക്ഷേ രണ്ടേ രണ്ടു നടന്മാര്‍ മാത്രം ഇതുവരെ ഒരു നിര്‍ദേശവും പറഞ്ഞിട്ടില്ല. ഞാന്‍ പറയുന്നതെന്താണോ അതു മാത്രമാണ് അവര്‍ ചെയ്തിട്ടുളളത്. തമിഴില്‍ അജിത്തും തെലുങ്കില്‍ ബാലയ്യയുമാണ് അത്. രവികുമാര്‍ പറഞ്ഞു.

തല അജിത്തിനൊപ്പം വര്‍ക്ക് ചെയ്തിട്ടുളള സംവിധായകര്‍ക്കെല്ലാം അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും പോസിറ്റീവ് കാര്യം പറയാനുണ്ടാവും. വില്ലന്‍, വരലാറു എന്നീ രണ്ടു സിനിമകളിലാണ് രവികുമാറും അജിത്തും ഒന്നിച്ചത്.

Loading...

Related Gossip Articles

Similar Posts From Gossip Category