കപ്പടിക്കാൻ ഷാജിപാപ്പനും പിള്ളാരും 22ന് എത്തും. കിടുക്കി ആട് 2 ട്രെയിലർ

കപ്പടിക്കാൻ ഷാജിപാപ്പനും പിള്ളാരും 22ന് എത്തും.  കിടുക്കി ആട് 2 ട്രെയിലർ December 13, 2017

തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയും ആവേശമായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഷാജി പാപ്പനും കൂട്ടരും രണ്ടാം വരവിന് ഒരുങ്ങി . ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 2 മിനുറ്റ് 21 സെക്കന്റ് ആണ് ട്രെയിലറിന്റെ ദൈര്‍ഘ്യം.
തീയേറ്ററില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയെങ്കിലും പിന്നീട് കയ്യടി നേടിയ ചിത്രം ‘ആട് ഒരു ഭീകര ജീവി’ 2015 ഫെബ്രുവരി ആറിനാണ് റിലീസായത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കള്‍ തന്നെയാണ് രണ്ടാം വരവിലും ചിരി വിതയ്ക്കാന്‍ എത്തുന്നത്. ജയസൂര്യയുടെ ഷാജി പാപ്പനും സണ്ണി വെയ്‌നിന്റെ ചെകുത്താന്‍ സേവ്യറും സൈജു കുറുപ്പിന്റെ അറക്കല്‍ അബുവും വിജയ് ബാബുവിന്റെ സര്‍ബത്ത് ഷമീറുമൊക്കെ ഒരുപാട് ചിരിപ്പിച്ചിരുന്നു.
മിഥുന്‍ മാനുവല്‍ തന്നെയാണ് സിനിമ സംവിധാനം. ഷാന്‍ റഹ്മാനാണ് സംഗീതം. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിര്‍മാണം. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 22 ന് ചിത്രം തിയേറ്ററുകളിലെത്തും.

Loading...