റിലീസിന് മുമ്പേ റിവ്യുവും ഫസ്റ്റ് ഡേ കളക്ഷനും ‘പ്രവചിച്ച്’ പ്രമുഖ സിനിമാ മാസിക! സോഷ്യല്മീഡയയില് വ്യാപക വിമര്ശനം

റിലീസിന് മുമ്പേ റിവ്യുവും ഫസ്റ്റ് ഡേ കളക്ഷനും ‘പ്രവചിച്ച്’ പ്രമുഖ സിനിമാ മാസിക! സോഷ്യല്മീഡയയില് വ്യാപക വിമര്ശനം December 7, 2017

ഡിസംബര്‍ ഒന്നിനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ഈ മ യൗ” റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തടസം കാരണം സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. എന്നാല്‍ ഇതറിയാതെ മുമ്പ് തന്നെ സിനിമയുടെ റിവ്യൂ തയ്യാറാക്കിയ പ്രമുഖ മാസികയ്ക്ക് പണി കിട്ടിയിരിക്കുകയാണ്. ഇനീഷ്യലില്‍ നഗര പ്രദേശങ്ങളിലൊഴികെ കാര്യമായ ചലനം സൃഷ്ടിക്കുവാന്‍ ചിത്രത്തിനായില്ല. എങ്കിലും രണ്ടാം ദിവസം മുതല്‍ മിക്ക തിയേറ്ററുകളും നിറയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെക്കന്‍ കേരളം കഴിഞ്ഞ വെള്ളിയാഴ്ച മഴയുടെ പിടിയിലായി എന്നതും ഈ മ യൗ വിന് ദോഷമായി എന്നും മാസികയുടെ റിവ്യൂവില്‍ പറയുന്നുണ്ട്.

പല നല്ല സിനിമകളും തിയറ്ററുകളിലെത്തിയ ഉടനെ സിനിമയെ തകര്‍ക്കുന്ന തരത്തില്‍ വ്യാജ റിവ്യൂകള്‍ വരുന്നതോടെ സിനിമ മേഖല നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. പലരും സിനിമ കാണാതെയാണ് റിവ്യൂ എഴുതുന്നതെന്ന സത്യവും അതിന് പിന്നിലുണ്ട്.പണ്ടെക്കെ ഒരു സിനിമ വന്നാല്‍ അത് മോശമാണെങ്കിലും നല്ലതാണെങ്കിലും ആളുകള്‍ പോയി കാണും. എന്നാല്‍ കാലം മാറുന്നതിനനുസരിച്ച് റിവ്യൂ വായിച്ചിട്ട് സിനിമ കാണാന്‍ പോവുന്ന പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇവിടെ പ്രേക്ഷകരും സിനിമക്കാരും ഒരുപോലെ തന്നെയാണ് കബളിപ്പിക്കപ്പെടുന്നത്. പേര് കൊണ്ട് തന്നെ വ്യത്യസ്തമായ സിനിമയാണ് ഈ മ യൗ. മരണക്കുറിപ്പിന് മുകളില്‍ വെക്കുന്ന കുറിപ്പായ ഈശോ മറിയം യൗസേപ്പിന്റെ ചുരുക്കെഴുത്തായിട്ടാണ് ഈ മ യൗ സിനിമയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

സംവിധായകന്‍ ദിലീഷ് പോത്തന്‍, സംസ്ഥാന പുരസ്‌കാര ജേതാവ് വിനായകന്‍, ക്യാരക്ടര്‍ ആക്ടര്‍ കൂടിയായ ചെമ്പന്‍ വിനോദ് എന്നിങ്ങനെ ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന മൂന്ന് താരങ്ങളാണ് ഈ മ യൗ വില്‍ അഭിനയിച്ചിരിക്കുന്ന പ്രധാന താരങ്ങള്‍. ബാക്കി കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്.

 

Loading...