താന്‍ പണിയൊന്നുമില്ലാത്തവളല്ല, എന്നെ ആരും പുറത്താക്കിയിട്ടുമില്ല! ശ്രീദേവിയ്ക്ക് അമല പോളിന്റെ മറുപടി

താന്‍ പണിയൊന്നുമില്ലാത്തവളല്ല, എന്നെ ആരും പുറത്താക്കിയിട്ടുമില്ല! ശ്രീദേവിയ്ക്ക് അമല പോളിന്റെ മറുപടി December 7, 2017

വിവാദങ്ങള്‍ വിടാതെ പിന്തുടരാന്‍ തുടങ്ങിയ അമല പോള്‍ എന്ത് ചെയ്താലും കുറ്റമാണ്. സംവിധായകന്‍ വിജയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് അമലയ്ക്ക് നേരെ വിമര്‍ശനങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി എന്ന സിനിമയില്‍ നിന്നും അമലയെ പുറത്താക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

സിനിമയില്‍ നിന്നും അമലയുടെ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത് വിട്ടിരുന്നെങ്കിലും പെട്ടെന്ന് നടിയെ പുറത്താക്കിയതെന്തിനാണെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെ സിനിമ നിരുപകയും ട്രേഡ് അനലിസ്റ്റുമായ ശ്രീദേവി ശ്രീധറിന്റെ ട്വീറ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ശ്രീദേവിയ്ക്ക് കിടിലന്‍ മറുപടിയുമായിട്ടാണ് അമല രംഗത്തെത്തിയിരിക്കുന്നത്.

ശ്രീദേവിയുടെ ട്വീറ്റ്

അമല പോളിനെ കായംകുളം കൊച്ചുണ്ണിയില്‍ നിന്നും പുറത്താക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതിന് പിന്നാലെയായിരുന്നു സിനിമ നിരുപകയും ട്രേഡ് അനലിസ്റ്റുമായ ശ്രീദേവി ശ്രീധറിന്റെ ട്വീറ്റ് വന്നത്. നിരവധി ആളുകള്‍ ശ്രീദേവയുടെ ട്വീറ്റ് റി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ബിഗ് ന്യൂസ്, കായംകുളം കൊച്ചുണ്ണിയില്‍ അമല പോളിനെ മാറ്റി നടി പ്രിയ ആനന്ദിനെ നായികയാക്കി എന്നായിരുന്നു ശ്രീദേവി ട്വീറ്റിലൂടെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് അമല പോളിന് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതോടെയാണ് അമല ശ്രീദേവിയ്ക്ക്് മറുപടിയുമായി എത്തിയത്.

അമല പറയുന്നതിങ്ങനെ..

എന്നെ ആരും മാറ്റിയതല്ല. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം ഞാന്‍ തന്നെ പിന്മാറിയതാണ്. മാത്രമല്ല താന്‍ ജോലിയില്ലാതെ ഇരിക്കുന്ന ആളൊന്നുമല്ലെന്നുമാണ് ശ്രീദേവിയുടെ ട്വീറ്റിന് അമലയുടെ മറുപടി.

ചിത്രത്തില്‍ നായികയായി ആരുമില്ലെങ്കിലും കൊച്ചുണ്ണിയുടെ ജീവിതത്തില്‍ പ്രധാന്യമുള്ള സ്ത്രീ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കാനിരുന്നത്. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി കാതില്‍ കമ്മലും വലിയ മൂക്കുത്തിയും ഇട്ട ലുക്കിലുള്ള അമലയുടെ ചിത്രം പുറത്ത് വന്നിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സിനിമയാണ് കായംകുളം കൊച്ചുണ്ണി. സിനിമയുടെ ചിത്രീകരണം അണിയറിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അമലയുടെ പിന്മാറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

മലയാളത്തെക്കാളും അമല സജീവമായിരിക്കുന്ന തമിഴിലാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത തിരുട്ടുപയലെ എന്ന സിനിമയാണ് അമലയുടെ പുതിയ സിനിമ. ഇനി അമല നായികയായി അഭിനയിക്കുന്ന നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്.

Loading...