‘കൗമാരകാലത്തും മുതിർന്നപ്പോഴും ലൈംഗികാതിക്രമത്തിന് ഞാൻ ഇരയായിട്ടുണ്ട്; വെളിപ്പെടുത്തലുമായി സജിത മഠത്തിൽ

‘കൗമാരകാലത്തും മുതിർന്നപ്പോഴും ലൈംഗികാതിക്രമത്തിന് ഞാൻ ഇരയായിട്ടുണ്ട്; വെളിപ്പെടുത്തലുമായി സജിത മഠത്തിൽ October 16, 2017

താനും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും സ്ത്രീ പ്രവർത്തകയുമായ സജിത മഠത്തിൽ രംഗത്ത്. ലൈംഗിക പീഡനം മന:പൂർവം നടക്കുന്ന ഒന്നാണെന്നും ഇതിനെതിരെ പ്രതികരിക്കാതിരിക്കരുതെന്നും സജിത തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറയുന്നു.

പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവത്ക്കരിക്കുന്ന ‘മീ ടൂ’ ക്യാമ്പയിന്റെ ഭാഗമായാണ് സജിതയുടെ വെളിപ്പെടുത്തൽ.

‘കൗമാരകാലത്തും മുതിർന്നപ്പോഴും പരിചയമുള്ളവരും അല്ലാത്തവുമായ ലൈംഗികാതിക്രമത്തിന് ഞാൻ ഇരയായിട്ടുണ്ട്. ഉയർന്ന നിലയിൽ പ്രവർത്തിക്കുന്നവർ,​ പ്രതിഭകൾ വളരെയധികം സ്‌മാർട്ടായവർ,​ സുഹൃത്തുക്കൾ,​ ബന്ധുക്കൾ അങ്ങനെ ധാരാളം പുരുഷന്മാരുണ്ട്. ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, മന:പൂർവം നടക്കുന്നതാണ്.


അത് തടയാനാവുമെന്നും എല്ലാവർക്കും അറിയാം.ലൈംഗികമായി ആക്രമണം നേരിട്ട എല്ലാ സ്ത്രീകളും മീം ടൂ (ഞാനും) എന്ന് സ്റ്റാറ്റസായി ഇട്ടാൽ ഈ പ്രശ്നത്തിന്റെ ആഴം ജനങ്ങൾക്ക് മനസിലാവും’

Loading...