ഷൂട്ടിങ് സ്ഥലത്തുവെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി ഒന്നുമറിയാത്ത വിധത്തില്‍ പോകും ; പത്മപ്രിയ തുറന്നു പറയുന്നു

ഷൂട്ടിങ് സ്ഥലത്തുവെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി ഒന്നുമറിയാത്ത വിധത്തില്‍ പോകും ; പത്മപ്രിയ തുറന്നു പറയുന്നു October 16, 2017

പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍; ചിലര്‍ മാനം ഭയന്ന് പുറത്തു പറയാറില്ല, മറ്റു ചിലര്‍ എല്ലാം സഹിക്കും; കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ച് പത്മപ്രിയ


നടിമാര്‍ക്ക് സിനിമയില്‍ അവസരം വേണമെങ്കില്‍ നായക നടന്മാര്‍ക്കും സംവിധായകര്‍ക്കുമൊപ്പം കിടക്കപങ്കിടേണ്ട അവസരങ്ങളെ കുറിച്ച് ചില നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്നവരാണ് നല്ലൊരു ശതമാനം നടിമാരും.

ഇത്തരത്തില്‍ മലയാള സിനിമയിലും ലൈംഗിക പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന തുറന്നുപറച്ചിലുമായി രംഗത്തെത്തിയത് നടി പത്മപ്രിയയാണ്. കൊച്ചിയിലെ നടിയുടേതിന് സമാനമായി ദുരനുഭവങ്ങളെ അതിജീവിച്ച നടിമാരെ തനിക്കറിയാമെന്ന് പത്മപ്രിയ പറയുന്നു. ചിലര്‍ മാനം ഭയന്ന് പുറത്തു പറയാറില്ല.

മറ്റു ചിലര്‍ ചാന്‍സ് നഷ്ടപ്പെടുമെന്ന് വിചാരിച്ച് എല്ലാം സഹിക്കും. ഞങ്ങളെപ്പോലുള്ള നടിമാര്‍ ഒപ്പമുള്ളവരെ വിശ്വസിച്ചാണ് അഭിനയിക്കാന്‍ പോകുന്നതെന്നും പത്മപ്രിയ സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മോശമായ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. ചിലതൊക്കെ മാനഭംഗപ്പെടുത്തലിന്റെ പരിധിയില്‍ വരുന്നതല്ല. എങ്കിലും ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുവെച്ച് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഉരസി ഒന്നുമറിയാത്ത വിധത്തില്‍ പോകും.

ചിലര്‍ ചുമലില്‍ പിടിച്ച് മ്ലേച്ഛമായ സംഭാഷണങ്ങള്‍ ഉരുവിട്ട് പോകുകയാണ് ചെയ്യാറ്. ഇതൊക്കെ ഫീല്‍ഡില്‍ സ്ഥിരമായി നടക്കുന്ന പരിപാടിയാണ്. പ്രതികരിച്ചാല്‍ സോറി പറയും അപ്പോള്‍ നമ്മള്‍ അത് അംഗീകരിച്ചേ പറ്റൂ- പത്മപ്രിയ പയുന്നു.ചിലര്‍ വൃത്തികെട്ട മെസ്സേജുകള്‍ അയക്കാറുണ്ട്

ഒരു കണക്കിന് ഇതൊക്കെ ലൈഗിംക പീഡനമല്ലേ, പ്രതിഫലം ലഭിക്കുന്നില്ല എന്നു പറയുന്നതു പോലും സിനിമാ രംഗത്ത് കുറ്റകരമായി കരുതുന്നു. ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ വേണ്ടി സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ കിടക്കപങ്കിടേണ്ടി വരുന്നെങ്കില്‍ അതെത്ര പേര്‍ സ്വീകരിക്കാന്‍ തയ്യാറാകും.

എതിര്‍ക്കുന്ന നടിക്ക് ആ സിനിമയിലെ അവസരം നഷ്ടപ്പെടുന്നു. ചില നടിമാര്‍ കിടക്ക പങ്കിടാറുണ്ട് എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ആ നടിയുമായി കിടക്കപങ്കിട്ടവര്‍ അതിനേക്കാള്‍ മോശപ്പെട്ടവരാണെന്ന് പറയാനൊക്കുമോ?

പുതുമുഖ നടിമാര്‍ മാത്രമേ ലൈംഗിക പീഡനത്തിന് ഇരയാകുന്നുള്ളൂ എന്ന് മാത്രം വിചാരിക്കരുത്. പേരും പ്രശസ്തിയുമുള്ള നടിമാരും കിടക്കപങ്കിടലില്‍ മുന്‍നിരയില്‍ ഉണ്ട്. കാരണം അവര്‍ക്ക് സിനിമയില്‍ സ്ഥിരപ്രതിഷ്ട നേടണമെന്ന ആഗ്രഹമുണ്ട്.

Padmapriya Latest Unseen Hot Stills | Padma Priya Gallery

ഇങ്ങനെ കിടക്കപങ്കിടുന്നവര്‍ക്ക് സിനിമയില്‍ സ്ഥായിയായ നിലനില്‍പ്പുണ്ടാകുമെന്ന് പറയാനൊക്കുമോ? സിനിമയില്‍ കാലാകാലങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുമെന്ന് പുരുഷന്മാര്‍ വിചാരിക്കുന്നുണ്ടാകും. എന്നാല്‍ പുതിയ തലമുറ ഇതിനോട് യോജിക്കുന്നില്ല.

തനിക്കൊരിക്കലും ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും പത്മപ്രിയ വ്യക്തമാക്കി. അത്തരം അനുഭവങ്ങള്‍ ഞാന്‍ ഒഴിവാക്കിയതും കൊണ്ടും കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതു കൊണ്ടുമാണ് തന്നെ ഒതുക്കിയതെന്നും അവര്‍ പറഞ്ഞു

Loading...