പ്രജോദ് പറയുന്നു, കലാഭവന്‍ മണിയെ പാരവച്ചും ചതിച്ചും പുറത്താക്കി; അന്ന് കരഞ്ഞുകൊണ്ടിറങ്ങിയ മണിയുടെ മുഖം മറക്കാനാകുന്നില്ല!

പ്രജോദ് പറയുന്നു, കലാഭവന്‍ മണിയെ പാരവച്ചും ചതിച്ചും പുറത്താക്കി; അന്ന് കരഞ്ഞുകൊണ്ടിറങ്ങിയ മണിയുടെ മുഖം മറക്കാനാകുന്നില്ല! September 6, 2017

മിമിക്രി വേദികളില്‍ നിന്ന് ഹാസ്യതാരമായി സിനിമയിലേക്ക് എത്തി മലയാളക്കരയെ മുഴുവന്‍ കൈയിലെടുത്ത താരമായിരുന്നു കലാഭവന്‍ മണി.വില്ലനായും നായകനായും സിനിമയില്‍ നിറഞ്ഞ് നിന്നും. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ മുഴുവന്‍ മണി തന്റെ സാന്നിദ്ധ്യം അറിയിച്ചു.


മണി മരിച്ചതിന് ശേഷം വര്‍ഷം പിന്നിടുമ്പോഴും ആരാധകരുടേയും സഹപ്രവര്‍ത്തകരുടേയും മനസുകളില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. മണിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കഥ തുറന്നു പറയുകയാണ് നടന്‍ കലാഭവന്‍ പ്രജോദ്. കലാഭവന്‍ മണിയെ ട്രൂപ്പില്‍ നിന്ന് പുറത്താക്കിയ കഥയാണ് പ്രജോദ് വെളിപ്പെടുത്തിയത്.

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രജോദിന്റെ വെളിപ്പെടുത്തല്‍.
മണി കലാഭവനില്‍ നിറഞ്ഞുനില്ക്കുന്ന കാലം. അന്ന് സ്റ്റേജ് ഷോകളില്‍ ഏറ്റവുമധികം തിളങ്ങിയിരുന്നത് ഈ ചാലക്കുടിക്കാരനായിരുന്നു. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മണി കലാഭവനില്‍ നിന്ന് പുറത്താക്കപ്പെടുന്നു. ആര്‍ക്കും ഒന്നും മനസിലാകാത്ത അവസ്ഥ. അന്ന് കലാഭാവനില്‍ നിന്നും കരഞ്ഞുകൊണ്ടാണ് മണി ഇറങ്ങിയത്. മണിയെ കലാഭവനില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. കാരണം, മറ്റൊന്നുമല്ല, മണിയുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അദേഹത്തിനെതിരേ പാര പണിതു. മണി കലാഭവന്റെ പരിപാടിക്കല്ലാതെ മറ്റു പരിപാടികള്‍ക്കും പങ്കെടുക്കാറുണ്ടായിരുന്നുവത്രേ.

ഇത് ഡയറക്ടറായ ആബേലച്ചന്റെ മുന്നില്‍ പരാതിയായെത്തി. നിവൃത്തിയില്ലാതെ മണിയെ പറഞ്ഞുവിട്ടു. മണിയോട് പ്രത്യേക വാത്സല്യമുണ്ടായിരുന്ന ആബേലച്ചന്‍ അന്ന് ഇങ്ങനെ പറഞ്ഞു-‘മണി ഇവിടെ നിന്ന് പോകുന്നത് രക്ഷപെടാന്‍ വേണ്ടിയായിരിക്കും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആ വാക്കുകള്‍ അച്ചട്ടായി. ഒരു വര്‍ഷത്തിന് ശേഷം മണി കലാഭവന്റെ മുറ്റത്ത് തിരികെയെത്തി. അത് പക്ഷെ പഴയ കുപ്പായത്തിലായിരുന്നില്ല. കലാഭവന്റെ 25ാം വാര്‍ഷികം ആഘോഷിക്കാന്‍ താരമായിട്ടായിരുന്നു. മണിയെന്ന താരം മരണം വരെ തന്നെ താനാക്കിയ കലാഭവന്‍ എന്ന പേര് പരാമര്‍ശിക്കാതെ ഒരു ഇന്റര്‍വ്യൂ പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നതും കൗതുകരമാണ്.

Loading...