നടി രമ്യാനമ്പീശനെ തുറുപ്പ് ചീട്ടാക്കി പൊലീസിന്റെ കളി ? കേസ് അടുത്ത ചൊവ്വാഴ്ച

നടി രമ്യാനമ്പീശനെ തുറുപ്പ് ചീട്ടാക്കി പൊലീസിന്റെ കളി ? കേസ് അടുത്ത ചൊവ്വാഴ്ച

നടി രമ്യാനമ്പീശനെ തുറുപ്പ് ചീട്ടാക്കി പൊലീസിന്റെ കളി ? കേസ് അടുത്ത ചൊവ്വാഴ്ച

August 22, 2017

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. കേസ് അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. പൊലീസിനെ പ്രതിരോധത്തിലാക്കുന്ന ശക്തമായ ആരോപണങ്ങളാണ് ദിലീപ് ജാമ്യഹർജിയിലുടെ കോടതിയ്ക്കുമുന്നിലെത്തിച്ചത്. അതേസമയം ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് ഉള്ളതെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. ദിലീപിന്റെ ജാമ്യം തടയാനും കേസില്‍ നിന്നും ഊരിപ്പോകാതിരിക്കാനും എല്ലാ പഴുതുകളും അടയ്ക്കാനാണ് പോലീസ് ശ്രമം. നടി രമ്യാ നമ്ബീശന്‍ ആയിരിക്കും ദിലീപിനെതിരെ പോലീസ് പ്രയോഗിക്കുന്ന ആദ്യ ആയുധം എന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്താണ് രമ്യാ നമ്ബീശന്‍. രമ്യയെ കഴിഞ്ഞ ദിവസം പോലീസ് വിളിച്ച്‌ വരുത്തി മൊഴിയെടുത്തിരുന്നു. ഏതാണ്ട് രണ്ടര മണിക്കൂറോളമാണ് ആലുവ പോലീസ് ക്ലബ്ബില്‍ മൊഴിയെടുപ്പ് നീണ്ടത്. രമ്യയെ അടക്കം ഉള്‍പ്പെടുത്തി കേസിലെ സാക്ഷിപ്പട്ടിക പോലീസ് തയ്യാറാക്കിയെന്നും വാര്‍ത്തയുണ്ട്.രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം എന്നാണ് അറിയുന്നത്. അന്വേഷണം നേരായ ദിശയില്‍ ആണെന്നും കുറ്റപത്രം 90 ദിവസത്തിനകം തന്നെ സമര്‍പ്പിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ച്‌ നിന്ന ചുരുക്കം ചിലരില്‍ ഒരാളാണ് രമ്യ. സംഭവത്തില്‍ തുടക്കം മുതലേ രമ്യ ശക്തമായ നിലപാട് എടുത്തിരുന്നു. ദിലീപ് അറസ്റ്റിലായതിന് ശേഷം അമ്മയില്‍ നിന്നും നടനെ നീക്കുന്നതിലടക്കം രമ്യ പങ്ക് വഹിച്ചിരുന്നു.നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ സജീവ അംഗം കൂടിയാണ് നടി രമ്യ. തൃശൂരില്‍ നിന്നും രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകവെയാണ് പള്‍സര്‍ സുനിയും സംഘവും നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചത്. ആക്രമിക്കപ്പെട്ട ശേഷം കുറച്ചു ദിവസം നടി രമ്യക്കൊപ്പമാണ് താമസിച്ചിരുന്നത്. നടിക്ക് നീതി കിട്ടാന്‍ അവസാനം വരെ ഒപ്പമുണ്ടാകുമെന്നും രമ്യ പറഞ്ഞിരുന്നു. ദിലീപ് കേസില്‍ നിന്നും രക്ഷപ്പെടാതിരിക്കാന്‍ സമഗ്രവും കുറ്റമറ്റതുമായ കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് ശ്രമം.കേസില്‍ ഇനിയും അറസ്റ്റുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ചില വന്‍സ്രാവുകള്‍ പിടിയിലാകാനുണ്ട് എന്നാണ് പള്‍സര്‍ സുനി പലവട്ടം ആവര്‍ത്തിച്ചത്.കേസിലുണ്ടെന്ന് ആദ്യം മുതല്‍ കരുതപ്പെടുന്ന സ്ത്രീസാന്നിധ്യമായ മാഡത്തെക്കുറിച്ചും സ്ഥിരീകരണമില്ല. അതേസമയം മാഡം സിനിമാ നടി ആണെന്നും പേര് താന്‍ വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി പറയുന്നു.കേസിലെ പ്രധാനകണ്ണിയായ അപ്പുണ്ണിയെ ചോദ്യം ചെയ്യാന്‍ സാധിച്ചുവെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല പ്രധാന തെളിവായ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ല എന്നും പോലീസ് കരുതുന്നു.

Loading...