കൊച്ചിയെ ഇളക്കിമറിച്ചു സണ്ണിലിയോൺ വന്നപ്പോൾ: സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോകൾ കാണാം

കൊച്ചിയെ ഇളക്കിമറിച്ചു സണ്ണിലിയോൺ വന്നപ്പോൾ: സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോകൾ കാണാം

കൊച്ചിയെ ഇളക്കിമറിച്ചു സണ്ണിലിയോൺ വന്നപ്പോൾ: സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോകൾ കാണാം

August 18, 2017

ബോളിവുഡ് താരം സണ്ണിലിയോണ്‍ കൊച്ചിയില്‍ എത്തി. ഇന്ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ താരത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. താര സുന്ദരിയെ കാണാന്‍ എയര്‍പോര്‍ട്ടു മുതല്‍ ജനങ്ങളുടെ ഒഴുക്കായിരുന്നു.

കൊച്ചിയുടെ സണ്ണി ലിയോണ്‍ എന്ന ആവേശം അതിരുകടന്നു.  ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണിന്‍റെ കൊച്ചിയിലെ ഉദ്ഘാടന വേദിയില്‍ പോലീസ് ലാത്തിചാര്‍ജ്. കൊച്ചി എംജി റോഡിലെ റീട്ടെയില്‍ മൊബൈല്‍  ഷോറും ഉദ്ഘാടനം ചെയ്യാനാണ് സണ്ണി കൊച്ചിയിലെത്തിയത്. കാറില്‍ വന്നിറങ്ങിയ സണ്ണി ആദ്യം പുറത്ത് റോഡരികില്‍ ഒരുക്കിയ വേദിയിലെത്തി ആരാധകരെ അഭിവാന്ദ്യം ചെയ്തു. 11 മണിയോടെ ഉദ്ഘാടന വേദിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും 12.30 ഓടെയാണ് താരം എത്തിയത്.

പറഞ്ഞ സമയം കഴിഞ്ഞിട്ടും താരത്തെ കാണാതിരുന്ന ആരാധകര്‍ വേദിക്കരികില്‍ ബഹളം കൂട്ടിയതോടെയാണ് പോലീസ് ലാത്തി വീശിയത്. വേദിക്ക് സമീപമുണ്ടായിരുന്ന എടിഎം കൗണ്ടറിന്റെ ബോര്‍ഡുകളും മറ്റും തിക്കിലും തിരക്കിലും തകര്‍ന്നു. വന്‍ സുരക്ഷാ സംവിധാനമാണ് താരമെത്തുന്ന വേദിയില്‍ ഒരുക്കിയിരുന്നത്. ദക്ഷിണേന്ത്യയോട് വലിയ ഇഷ്ടമാണെന്ന് സണ്ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സണ്ണിയെ കാത്ത് കാലത്ത് ഒന്‍പത് മണി മുതല്‍ തന്നെ വന്‍ ജനാവലി ആയിരുന്നു

മൊബൈല്‍ ഫോണ്‍ വിപണന രംഗത്ത് പ്രധാന ശൃംഖലായ ഫോണ്‍4 ന്റെ ഷോറൂം ഉദ്ഘാടനം നിര്‍വഹിക്കാനാണ് താരം കൊച്ചിയില്‍ എത്തിയത്. എറണാകുളത്തെ എംജി റോഡില്‍ ഷേണായിസ് സമീപത്താണ് ഫോണ്‍ 4 ഷോറൂം.
താരം എത്തിയതിനെത്തുടര്‍ന്ന പതിനായിരക്കണക്കിന് ആരാധകരാണ് പ്രിയ താരത്തെ കാണുവാന്‍ എത്തിയത്. താരം എത്തുന്നതിനെ തുടര്‍ന്ന് വന്‍ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Loading...