ഇന്ത്യയിലെ നാല്‍പതിലധികം ഭാഷകളും ഭാഷാഭേദങ്ങളും നാമാവശേഷമായി കൊണ്ടിരിക്കുന്നു ; റിപ്പോര്‍ട്ട്

ഇന്ത്യയിലെ നാല്‍പതിലധികം ഭാഷകളും ഭാഷാഭേദങ്ങളും നാമാവശേഷമായി കൊണ്ടിരിക്കുന്നു ; റിപ്പോര്‍ട്ട് February 19, 2018

ന്യൂഡല്‍ഹി: ഇന്ത്യയിലെ നാല്‍പതിലധികം ഭാഷകളും ഭാഷാഭേദങ്ങളും നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്ന് സെന്‍സസ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. ആയിരത്തോളം ആളുകള്‍ മാത്രമേ ഇപ്പോള്‍ ഈ ഭാഷകളും ഭാഷാഭേദങ്ങളും സംസാരിക്കുന്നുള്ളൂ.റിപ്പോര്‍ട്ട് അനുസരിച്ച്, 22 ഷെഡ്യൂള്‍ഡ് ഭാഷകളും 100 നോണ്‍ ഷെഡ്യൂള്‍ഡ് ഭാഷകളുമാണ് ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ സംസാരിക്കുന്നത് (ഒരു ലക്ഷമോ അതിലധികമോ). എന്നാല്‍ 42 ഭാഷകള്‍ 10,000ത്തില്‍ താഴെ മാത്രമേ ആളുകള്‍ സംസാരിക്കുന്നു. ഇവയാണു നാമാവശേഷമായി കൊണ്ടിരിക്കുന്നത്.

ALSO READ:പോസ്റ്റല്‍-ഓണ്‍ലൈന്‍ പാസ്സ്‌പോര്‍ട്ട് അപേക്ഷകളുടെ ഫീസുകള്‍ കൂട്ടുന്നു… വര്‍ദ്ധനവ് മാര്‍ച്ച് 27 മുതല്‍ നടപ്പിലാക്കും

യുനെസ്‌കോ തയാറാക്കിയ പട്ടികയിലും ഈ 42 ഭാഷകളെയും ഭാഷാഭേദങ്ങളെയും കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഇവ നശിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആ റിപ്പോര്‍ട്ടിലും പറയുന്നത്. ഇത്തരം ഭാഷകളെ സംരക്ഷിക്കാനും കൂടുതല്‍ പ്രചാരത്തില്‍ വരുത്താനും മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിനെ കേന്ദ്ര പദ്ധതിയില്‍പ്പെടുത്തി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ALSO RED:ഇനി ഓണ്‍ലൈനായി വീട്ടിലിരുന്ന് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം ; എങ്ങനെയെന്നല്ലേ ഇതാ ?

ഭാഷകളെ സംരക്ഷിക്കുന്നതിന് ആവശ്യമുള്ള പുസ്തകങ്ങള്‍ (ഈ ഭാഷകളുടെ വ്യാകരണം, സംസാര രീതി, വാമൊഴികള്‍, നാടോടിക്കഥകള്‍ തുടങ്ങിയവ ഉള്‍പ്പെടെ) ഇവര്‍ തയാറാക്കുകയാണ്.ഈ പട്ടികയില്‍ 11 ഭാഷകള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ സംസാരഭാഷയാണ്. ഗ്രേറ്റ് ആന്‍ഡമാനീസ്, ജറാവ, ലാമോങ്‌സെ, ലൂറോ മൗട്ട്, ഓങ്കെ, പു, സാനെന്യോ, സെന്റില്‍സെ, ഷോംപെന്‍, തകാഹാന്യിലാങ് എന്നിവയാണത്.

ALSO READ:ലോകത്തെ ഏറ്റവും സമ്പന്നമായ 15 നഗരങ്ങളില്‍ 12ാം സ്ഥാനം നേടി മുംബൈ

Loading...