NEWS

ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ബട്ടണ്‍; കമ്പനിക്ക് 55,000 രൂപ പിഴ

ന്യൂഡല്‍ഹി: വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ ബട്ടണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന് 55,000 രൂപ പിഴ. 2014 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഹേമന്ദ് ദേശായി എന്നയാള്‍ ഡല്‍ഹിയില്‍നിന്ന് അഹമ്മദാബാദിലേക്ക് ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതിനിടെ ലഭിച്ച ഭക്ഷണത്തില്‍ നിന്നാണ് ബട്ടണ്‍ കിട്ടിയത്. ദേശായി അപ്പോള്‍ത്തന്നെ ക്രൂവിനെ വിവരമറിയിച്ചു. സംഭവം ഒത്തുതീര്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും ദേശായി തയാറായില്ല.

Read More

ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കുമായി ഹിന്ദു സംഘടനകൾ. ; ഹിന്ദു കുട്ടികൾ ആഘോഷിച്ചാൽ അനുഭവിക്കും, ഭീഷണി!

ലക്നൗ: ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കുമായി ഹിന്ദു സംഘടനകൾ. രാജ്യത്ത് വീഷം ചീറ്റി രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദു ജാഗരണ്‍ മഞ്ചാണ്. ഇക്കുറി ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെ വിലക്കുമായാണ് അവർ രംഗത്തെത്തിയിരിക്കുന്നത്. സ്‌കൂളുകളില്‍ ഹിന്ദുകുട്ടികള്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നാണ് ഹിന്ദു ജാഗരൺ മഞ്ചിന്റെ ഭീഷണി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഹിന്ദു കുട്ടികളില്‍ നിന്ന് പണം പിരിക്കരുതെന്നും ഹിന്ദു

Read More

പുതുവര്‍ഷത്തില്‍ പുതിയ തീരുമാനങ്ങളുമായി കേരളാ പോലീസ്; പുതിയ മാറ്റങ്ങള്‍ ഇതാ ഇങ്ങനെ

തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളില്‍ ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടും രണ്ടാകും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പൊലിസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ ചുമതലയേല്‍ക്കുന്നതോടെയാണ് ക്രമസമാധാനവും കുറ്റാന്വേഷണവും രണ്ടാകുക. രണ്ടു വിഭാഗവും വേര്‍തിരിക്കാത്തതില്‍ ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ആദ്യഘട്ടമായി എസ്.എച്ച്.ഒമാരെ നിയമിച്ച സംസ്ഥാനത്തെ 196 പൊലിസ് സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. ഇവിടെ

Read More

ആരാധകര്‍ക്കുള്ള സമ്മാനം പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്; മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ഉടന്‍ ലഭ്യമാക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്കായി അംഗത്വ കാര്‍ഡുകള്‍ പുറത്തിറക്കി മാനേജ്‌മെന്റ്. ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ വിവിധ സമ്മാനങ്ങളും അംഗത്വ കാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് കിറ്റ്. ജൂനിയര്‍, ടസ്‌കര്‍, മൈറ്റി ടസ്‌കര്‍ തുടങ്ങിയ മൂന്ന് വിഭാഗങ്ങളിലായാണ് അംഗത്വം ലഭിക്കുക. ജൂനിയര്‍ മെമ്പര്‍ഷിപ്പ് 16 വയസിന് താഴെയുള്ള കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. 999 രൂപയ്ക്ക് ലഭ്യമാകുന്ന ജൂനിയര്‍ മെമ്പര്‍ഷിപ്പില്‍ അംഗത്വ കാര്‍ഡുകള്‍ക്കൊപ്പം സിപ്പര്‍

Read More

പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 5000 കോടിയോളം രൂപ

ന്യൂഡല്‍ഹി: 5000 കോടിയോളം രൂപയാണ് പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. ധനവകുപ്പ് സഹമന്ത്രി പി രാധാകൃഷ്ണനാണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. നോട്ട് നിരോധത്തിനു ശേഷം പുത്തന്‍ അഞ്ഞൂറിന്റെ 1695.7 കോടി നോട്ടുകളാണ് അച്ചടിച്ചതെന്ന് പി രാധാകൃഷ്ണന്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ സഭയെ അറിയിച്ചു. ഇതിനായി 4968.84 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു.

Read More

വിമാനത്താവളത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അവാര്‍ഡ്

തിരുവനന്തപുരം: ഔദ്യോഗിക ഭാഷാപ്രചാരണത്തിന് ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിച്ചു. 2016-17 കാലയളവുകളിലെ മറ്റ് ഭാഷകള്‍ക്കൊപ്പം ഹിന്ദിഭാഷയെ കൂടുതല്‍ പ്രോത്സാഹനം നല്‍കിയതിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവാര്‍ഡ് നല്‍കിയത്. വിശാഖപട്ടണത്താണ് ഇതിന്റെ പരിപാടികള്‍ നടന്നത്. പരിപാടിയില്‍ കേന്ദമന്ത്രി കിരണ്‍ റിജിജുവില്‍ നിന്നും അവാര്‍ഡ് തിരുവനന്തപുരം വിമാനത്താവളത്താവള ഡയറക്ടര്‍ ജോര്‍ജ് ജി. തരകന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.  

Read More

ക്ലാസില്‍ സഹപാഠിയെ പെണ്‍കുട്ടി ആലിംഗനം ചെയ്തു : പെണ്‍കുട്ടിയ്ക്ക് സസ്‌പെന്‍ഷനും പറഞ്ഞയക്കലും

തിരുവനന്തപുരം: സ്‌കൂളില്‍ വച്ച് അനുമോദിച്ച് ആലിംഗനം ചെയ്ത സഹപാഠിക്കെതിരെ പരാതി നല്‍കാന്‍ അധ്യാപകര്‍ നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടി. മറ്റൊരു സ്‌കൂളിലും പ്രവേശനം നേടാനാവാത്ത വിധം തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂള്‍ അധികൃതര്‍ തടസ്സം നിന്നെന്നും പെണ്‍കുട്ടി പറഞ്ഞു. സഹപാഠിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ ആദ്യ ഒരു മാസം സസ്‌പെന്‍ഷന്‍ നല്‍കിയ സ്‌കൂള്‍ അധികൃതര്‍ പിന്നീട് പ്രവേശനം നല്‍കിയില്ലെന്ന് പെണ്‍കുട്ടി

Read More

വാഹന രജിസ്‌ട്രേഷന്‍ കേസ്: ഫഹദിനെയും അമലാ പോളിനെയും ഇന്ന് ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: വാഹനം രജിസ്റ്റര്‍ ചെയ്തതില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഫഹദ് ഫാസിസിനെയും നടി അമലാ പോളിനെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്‌തേക്കും. കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്താന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്നാണ്

Read More

‘താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ’ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിയോട് പ്രകാശ് രാജ്

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയങ്ങള്‍ക്ക് നരേന്ദ്ര മോദിയെ അഭിനന്ദിച്ചും ചില ചോദ്യങ്ങള്‍ ചോദിച്ചും നടന്‍ പ്രകാശ് രാജ്.  ‘വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രി, പക്ഷെ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?’: പ്രകാശ് രാജ് ചോദിക്കുന്നു. ‘താങ്കള്‍ വികാസ് കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകള്‍ എവിടെ? ആലോചിക്കാന്‍ കുറച്ചു സമയം തരാം. വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ?

Read More

പല്ല് പറിച്ച രോഗി മരിച്ചു : ദന്തഡോക്ടര്‍ക്കെതിരേ പരാതി

പല്ലുവേദനയുമായി എത്തിയയാളുടെ മൂന്ന് പല്ലുകള്‍ പറിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ദന്തഡോക്ടര്‍ക്കെതിരേ ബന്ധുക്കള്‍ പരാതി നല്‍കി. അബ്ദുള്‍ ഖാദര്‍ എന്ന രോഗിക്കാണ് ഈ ദാരുണ അന്ത്യം ഉണ്ടായത്. പല്ലുവേദനയെ തുടര്‍ന്ന് ദന്തല്‍ ക്ളിനിക്കില്‍ എത്തിയ ഖാദറിന്റെ മൂന്ന് പല്ലുകള്‍ ഡോക്ടര്‍ ഡോ. വീരേഷ് മഗലാദ് പറിച്ചതായും, ഇതിന് ശേഷം വായില്‍ രക്തസ്രാവം ഉണ്ടാവുകയും, കോമാ

Read More