FEATURED

മലയാളി നടി മോഷണ കേസിൽ പിടിയിൽ

മലയാള സീരിയല്‍ നടി സ്വര്‍ണാഭരണ മോഷണക്കേസില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിനി തനൂജയാണ് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍ നിന്നു 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസിലാണ് തനൂജ അറസ്റ്റിലായത്. ബംഗളൂരുവിലെ കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്നാണ് തനൂജ 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Read More

തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു

ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് തോമസ് ചാണ്ടി അവധിയില്‍ പോകുന്നത്. അടുത്തമാസം ആദ്യം മുതല്‍ 15 ദിവസത്തേയ്ക്കാണ് തോമസ് ചാണ്ടി ഇവധിയില്‍ പ്രവേശിക്കുന്നത്. വകുപ്പ് ചുമതലകള്‍

Read More

മഴയെ കൂസാതെ മുഖ്യമന്ത്രി സന്നിധാനത്ത്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്നിധാനത്തെത്തി. രാത്രി ഒമ്പതോടെ മലകയറാന്‍ തുടങ്ങിയ മുഖ്യമന്ത്രി 10.44 ന് സന്നിധാനത്തെത്തി. തൊപ്പി ധരിച്ച് മഴയെ കൂസാതെ ആയിരുന്നു നടത്തം. മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ വനം വകുപ്പ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അവിടെ വിശ്രമിക്കാതെ മുഖ്യമന്ത്രി നടത്തം തുടര്‍ന്നു. മരക്കൂട്ടത്തുവച്ച് അദ്ദേഹം ഭക്തരെ അഭിവാദ്യം

Read More

ഭൂമിയില്‍ സ്വര്‍ണമുണ്ടായതെങ്ങനെയെന്ന രഹസ്യം വെളിവായി

ഭൂമിയിലെ സ്വര്‍ണനിക്ഷേപത്തിനു പിന്നിലെ രഹസ്യം വെളിവാക്കുന്ന കണ്ടെത്തലുമായി ഗവേഷകര്‍. രണ്ട് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് പ്രപഞ്ചത്തില്‍ സ്വര്‍ണം, പ്ലാറ്റിനം, രസം തുടങ്ങിയ ലോഹങ്ങള്‍ എവിടെനിന്ന് ഉത്ഭവിച്ചു എന്ന ചോദ്യത്തിന് ഗവേഷകര്‍ക്ക് ഉത്തരമായത്. അമേരിക്കയിലെ ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി ഗവേഷകരാണ് ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയത്. ആദ്യമായാണ്

Read More

എച്ച്ഐവിയെ ഇനി ഭയപ്പെടേണ്ട; വൈറസിനെ പട്ടിണിക്കിട്ട് കൊല്ലാൻ ഒരു ഒറ്റമൂലി

മനുഷ്യന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തകര്‍ത്ത് മരണത്തിന് കാരണമാകുന്ന എയിഡ്സ് എന്ന രോഗാവസ്ഥയിലേക്കെത്തിക്കുന്ന മാരക വൈറസാണ് ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസി വൈറസ്. ഇന്നേവരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഈ വൈറസിനെ തളക്കുന്നതിനായി ഗവേഷകര്‍ പുതിയ മാര്‍ഗം കണ്ടെത്തിയതായാണ് വിവരം. കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ പ്രവേശനം തടഞ്ഞാല്‍ എച്ച്.ഐ.വിയെ തളയ്ക്കാന്‍ സാധിക്കുമെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളിൽ കടന്നുകൂടിയ

Read More

മ​ട്ട​ണ്‍ ബി​രി​യാ​ണി ലഭിക്കാത്തതിന് നടിയും സംഘവും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിച്ചു

മട്ട​ണ്‍ ബി​രി​യാ​ണി ലഭിച്ചില്ലെന്നാരോപിച്ച് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​നെ മര്‍ദ്ദിച്ച സീ​രി​യ​ല്‍ ന​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള സംഘത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തൃ​ശു​ര്‍ കു​ന്നം കു​ളം പൂ​ന​ഞ്ചേ​രി വീ​ട്ടി​ല്‍​ അ​നു​ ജൂ​ബി (23) ഇവരുടെ സുഹൃത്തുക്കളായ മം​ഗ​ലാ​പു​രം ബ​ന്ത​ര്‍ സോ​ണ്ടി​ഹ​ത്ത​ലു സ്വ​ദേ​ശി​നി മു​നീ​സ (21) എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ആ​ലി​ഞ്ഞ​ല മൂ​ട്ടി​ല്‍ ന​വാ​സ്, പു​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി എ​ന്നി​വരെയാണ് ടൗ​ൺ പോ​ലീ​സ് അറസ്‌റ്റ്

Read More

അന്യനിലെ വിക്രമിന്റെ നായിക ഇനി ലൈംഗിക തൊഴിലാളി

അന്യന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുകയും തുടര്‍ന്ന് തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട താരമാകുകയും ചെയ്ത നടിയാണ് സദ. എന്നാല്‍ അന്യന്‍ നല്‍കിയ വിജയം പിന്നീട് വന്ന സിനിമകളില്‍ ആവര്‍ത്തിക്കാന്‍ സദയ്ക്ക് സാധിച്ചില്ല. ഇപ്പോള്‍ ഇതാ അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ എത്തുകയാണ് സദ. ടോര്‍ച്ച്‌ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന

Read More

എനിക്ക് വട്ടാണെന്ന് പറഞ്ഞാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കും: കണ്ണന്താനം

എനിക്ക് വട്ടാണെന്ന് പലരും പറഞ്ഞേക്കും എന്നാലും മോദിയുടെ സ്വപ്‌നങ്ങളെക്കുറിച്ച് താന്‍ പറഞ്ഞുകൊണ്ടിരിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. മറ്റൊരു പണിയും ഇല്ലാത്തത് കൊണ്ടാണ് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പരിഹസിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. കക്കൂസ് ഇല്ലാത്തതിനെ പറ്റി, പാവപ്പെട്ടവര്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റാത്തതിനെ പറ്റി ഒക്കെ പറയും. ആളുകള്‍ പരിഹസിക്കട്ടെ, ചിരിക്കേണ്ടവര്‍ ചിരിക്കട്ടെ. ചിലര്‍ രാവിലെ മുതല്‍

Read More

മദ്യം വാങ്ങാന്‍ 100 രൂപ നല്‍കിയില്ല; മകന്‍ അമ്മയെ വെട്ടിക്കൊന്നു

മദ്യം വാങ്ങാന്‍ പണം നല്‍കാത്തതില്‍ പ്രകോപിതനായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ സി​ർ​സോ​ദ് ഗ്രാ​മ​ത്തില്‍ താമസിക്കുന്ന ഗി​രി​ജ ഭാ​യ് സെന്നിനാണ് ദാരുണമായ അന്ത്യം നേരിട്ടത്. സം​ഭ​വ​ത്തി​ൽ അവരുടെ മ​ക​ൻ സ​ന്തോ​ഷ് സെന്നിനെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊലീ​സി​ൽ ഏ​ൽ​പ്പിക്കുകയും ചെയ്തു.​ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ആറുമണിയോടെയാണ് സം​ഭ​വം. ഗി​രി​ജ​ബാ​യി​യെ സ​ന്തോ​ഷ് കൊ​ടാ​ലി​ക്കു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്ത ശേ​ഷം മൃ​ത​ദേ​ഹം മു​റി​യി​ലി​ട്ടു പൂട്ടുകയായിരുന്നു.

Read More