FEATURED

ഒബാമയെയും ട്രംപിനെയും പിന്നിലാക്കി മോദി പഴ്സൻ ഓഫ് ദി ഇയർ

പഴ്സൻ ഓഫ് ദി ഇയർ; ഒബാമയെയും ട്രംപിനെയും പിന്നിലാക്കി മോദി ഒന്നാമത്

Read More

ഏറെ കൊട്ടിഘോഷിച്ച വിവാഹത്തില്‍ ക്ഷണിച്ച വിവിഐപികളെല്ലാം മലക്കം മറിഞ്ഞു

കോടികള്‍ തൊടാന്‍ വിവിഐപികള്‍ എത്തിയില്ല… എല്ലാം ഒരുക്കിയിട്ടും മന്ത്രിമാരും പ്രമുഖ നേതാക്കളും സല്‍ക്കാര ചടങ്ങില്‍ നിന്നു വിട്ടുനിന്നു; ആകെ വന്നത് പല്ലുകൊഴിഞ്ഞവര്‍; കാത്തിരിക്കുന്നത് വിജിലന്‍സ് അന്വേഷണം. ഏറെ കൊട്ടിഘോഷിച്ച വിവാഹത്തില്‍ ക്ഷണിച്ച വിവിഐപികളെല്ലാം മലക്കം മറിഞ്ഞു. കല്യാണ നിശ്ചയത്തിനെത്തിയ ഉമ്മന്‍ചാണ്ടിയോ മറ്റ് നേതാക്കളോ മന്ത്രിമാരോ എത്തിയില്ല. അങ്ങനെ അടൂര്‍ പ്രകാശും ബിജു രമേശും ശരിക്കും ഒറ്റപ്പെട്ടു.

Read More

ജയലളിതയ്ക്ക് ഹൃദയസ്തംഭനം; വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക്; ആരാധകര്‍ ആശുപത്രി പരിസരിത്ത് തടിച്ചു കൂടുന്നു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതര്‍. ഇതേതുടര്‍ന്ന് അവരെ വീണ്ടും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നു വൈകിട്ടാണ് സംഭവം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയെങ്കിലും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി. സെപ്റ്റംബര്‍ 22ന് ആണ് കടുത്ത പനിയും നിര്‍ജലീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം

Read More

ഏഷ്യകപ്പ് ട്വന്റി20യില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ വനിതകള്‍, പരാജയപ്പെടുത്തിയത് പാകിസ്ഥാനെ

ബാങ്കോക്ക് : ചിരവൈരികളായ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍ ഏഷ്യകപ്പ് ട്വന്റി20 കിരീടം സ്വന്തമാക്കി. 17 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യന്‍ ബൗളിങ് നിരയാണ് പാകിസ്ഥാനെ അറിയറവ് പറയിച്ചത്.

Read More

ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി

ചലച്ചിത്ര പിന്നണി ഗായിക ഗായത്രി അശോകന്‍ വിവാഹിതയായി. പ്രശസ്ത സംഗീത സംവിധായകനും സിത്താര്‍ ഗായകനുമായ പുര്‍ബയാന്‍ ചാറ്റര്‍ജിയാണ് വരന്‍. തൃശൂര്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് പങ്കെടുത്തത്. ഫ്യൂഷന്‍ സംഗീതത്തില്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ള പുര്‍ബയാന്‍ ചാറ്റര്‍ജി കൊല്‍ക്കത്ത് സ്വദേശിയാണ്. പുര്‍ബയാനും ഗായത്രിയും ഒട്ടേറെ സംഗീതപരിപാടികള്‍ ഒരുമിച്ച് അവതരിപ്പിച്ചിട്ടുണ്ട്. അരയന്നങ്ങളുടെ

Read More

പുതിയ 20, 50 രൂപ നോട്ടുകള്‍ വരുന്നു

മുംബൈ: പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്. എന്നാല്‍ പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. അവ തുടര്‍ന്നും ഉപയോഗിക്കാം. നേരിയ മാറ്റങ്ങള്‍ മാത്രമാവും പുതിയ നോട്ടുകള്‍ക്ക് ഉണ്ടാവുകയെന്ന് ആര്‍.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 500 ന്റെയും 1000 ത്തിന്റെയും പഴയ നോട്ടുകള്‍

Read More

പരിശീലകന്‍ ബലാത്സംഗം ചെയ്തു; ഗുരുതര ആരോപണവുമായി ദേശീയ ഷൂട്ടര്‍

ന്യൂഡല്‍ഹി: പരിശീലകന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ദേശീയ ഷൂട്ടര്‍ രംഗത്ത്. ഡല്‍ഹിയില്‍ വെച്ച് പാനിയത്തില്‍ ലഹരി കലര്‍ത്തി മയക്കിയാണ് പരിശീലകന്‍ ബലാത്സംഗം ചെയ്തത്. മുന്‍ ഒളിമ്പ്യനും അര്‍ജുന അവാര്‍ഡ് ജേതാവുമായ ഹരിയാന താരമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 12ന് നടന്ന ജന്മദിന പാര്‍ട്ടിക്കിടെയാണ് സംഭവം. താരം താമസിക്കുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പീഡനം നടന്നത്. കോമണ്‍വെല്‍ത്ത്

Read More

പണത്തിനു വേണ്ടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലിന് ജെയ്റ്റ്‌ലിയുടെ ന്യായീകരണം

ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ദൃശ്യമാകുന്ന നീണ്ട ക്യൂവിനു കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കാരണം കണ്ടെത്തല്‍. ജനസംഖ്യ കൂടുന്നതിനനുസരിച്ചു ക്യൂവിന്റെ നീളവും കൂടുമെന്നു അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനത്തെ തുടര്‍ന്ന് പണത്തിനായി രാജ്യത്ത് ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് പുതിയ കാരണവുമായി ധനമന്ത്രിതന്നെ രംഗത്തെത്തിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ എന്‍ഡിടിവിയോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. നോട്ടു നിരോധനത്തിന്റെ

Read More

നാദ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്ത്; കേരളത്തിലും മഴയ്ക്ക് സാധ്യത

കാറ്റ് തമിഴ്നാട് തീരത്തെത്തിയതോടെ പുതുച്ചേരിയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്. കൂടല്ലൂർ, പുതുച്ചേരി, നാഗപട്ടണം എന്നിവിടങ്ങളിൽ നാലു സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ചെന്നൈ: നാദ ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തെത്തിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ പെയ്യാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ

Read More