ബിസിനസില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകുമെന്നും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍.

ബിസിനസില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകുമെന്നും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍. June 15, 2018

ദുബൈ: ബിസിനസില്‍ ഉയര്‍ച്ചകളും താഴ്ചകളുമുണ്ടാകുമെന്നും പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും അറ്റ്‌ലസ് രാമചന്ദ്രന്‍. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മൂന്നുവര്‍ഷത്തോളം ജയിലിലായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വായ്പയ്ക്ക് ഈടായി നല്‍കിയ സെക്യൂരിറ്റി ചെക്ക് ബാങ്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ബാങ്കുകളില്‍നിന്നു വായ്പയെടുത്താണ് ബിസിനസ് നടത്തുന്നത്. വായ്പാ തിരിച്ചടവില്‍ ഒരു തവണ ചെറിയ താമസം വന്നു. ഇത്രനന്നായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍നിന്ന് ഈ താമസം ബാങ്ക് പ്രതീക്ഷിച്ചിരുന്നില്ല. സെക്യൂരിറ്റി ചെക്ക് (കരുതല്‍ ചെക്ക്) ബാങ്ക് ഹാജരാക്കിയപ്പോള്‍ മടങ്ങി. യുഎഇയില്‍ ചെക്ക് മടങ്ങുന്നത് കുറ്റമാണ്. അങ്ങനെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. എന്നാല്‍ ബാങ്ക് പെട്ടെന്ന് ചെക്ക് ഹാജരാക്കാനുള്ള കാരണം ചില കിംവദന്തികളാണെന്നു കരുതുന്നു. കിംവദന്തികള്‍ മൂലം യുദ്ധങ്ങളുടെ ഗതിപോലും മാറിയിട്ടുണ്ട്. എന്നാല്‍ ആരെങ്കിലും ഇതിന്റെ പിന്നിലുണ്ടെന്നു കരുതുന്നില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് നല്ലതല്ല.

ALSO READ:ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ തനിക്ക് നേരെ പ്രതികാരനടപടിയെടുത്തതായി യുവാവിന്റെ ആരോപണം.

ദൈവത്തോടും നന്ദി പറയുന്നു. അറ്റ്‌ലസ് ജ്വല്ലറിയുടെ തുടക്കം മുതല്‍ എന്നോടൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. ഭാര്യ ഇന്ദിരയാണു ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്. മസ്‌കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് ആശുപത്രികള്‍ ഈ സമയം വിറ്റ് ബാങ്കുകള്‍ക്കു വായ്പ സംഖ്യയുടെ അനുപാതം അനുസരിച്ച് നിശ്ചിത തുക നല്‍കിയാണു താല്‍ക്കാലിക ധാരണയിലെത്തിയത്. കേസ് കൊടുക്കാത്തവരെയും കൊടുത്തവരെയും ഒരുപോലെയാണ് ഇക്കാര്യത്തില്‍ പരിഗണിച്ചത്. എന്നാല്‍ ആശുപത്രികള്‍ വില്‍ക്കാനും പണം കിട്ടാനും പബ്ലിക് പ്രോസിക്യൂഷനില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും കുറച്ചു സമയമെടുത്തു.

പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഎഇയിലെ 19 ഷോറൂമുകളും ഓഫീസും വര്‍ക്ക്‌ഷോപ്പും അടക്കം അടച്ചു. സൗദി അറേബ്യ, കുവൈത്ത്, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളില്‍ ജ്വല്ലറികള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണം. ഇതാണ് ആദ്യം ചെയ്യുന്നത്. ഇന്ത്യയില്‍ മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കും. പത്തുരൂപ വിലയുണ്ടായിരുന്ന ഓഹരിക്ക് ഇപ്പോള്‍ 70 രൂപയുണ്ട്. കമ്പനിക്ക് അയ്യായിരത്തോളം ചെറിയ ഓഹരി ഉടമകളുണ്ട്. പ്രൊമോട്ടറായ താന്‍ അവരുടെ താല്‍പര്യംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഈ കമ്പനിയെ വലിയ പ്ലാറ്റ്‌ഫോമിലെത്തിക്കും. കമ്പനിക്കു കീഴില്‍ ബെംഗളൂരുവിലും താനെയിലും ഷോറൂമുകളുണ്ട്. ഇവ രണ്ടും നന്നായി പ്രവര്‍ത്തിക്കുന്നു. ഇവയെ കൂടുതല്‍ ശക്തിപ്പെടുത്തും.

ALSO READ:എഡിജിപി സുധേഷ് കുമാര്‍ ജീവനക്കാരെക്കൊണ്ട് വീട്ടുവേല ചെയ്യിപ്പിക്കുന്നു ; നായയെ കുളിപ്പിക്കാന്‍ വരെ നിര്‍ബന്ധിപ്പിക്കുന്നു , തയാറാകത്തവരെ ഭാര്യയും മകളും ചേര്‍ന്ന് ചീത്തവിളിക്കുമെന്ന് ഡ്രൈവര്‍

യുഎഇയെ മറക്കുകയോ വിട്ടുപോകുകയോ ചെയ്യില്ല. ഇവിടെ ഒരു ഷോറൂമെങ്കിലും എത്രയും വേഗം തുടങ്ങും. അതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കും. അടങ്ങിയൊതുങ്ങിയിരിക്കാന്‍ ഉദ്ദേശ്യമില്ല. ഇനിയും കര്‍മനിരതനാകും. യുഎഇയിലെ ജ്വല്ലറിയെ നല്ല രീതിയില്‍ വികസിപ്പിക്കും. കുവൈത്ത് യുദ്ധത്തിന്റെ സമയത്ത് യുഎഇയിലെത്തിയ താന്‍ പാടുപെട്ടാണ് ബിസിനസ് വളര്‍ത്തിയത്. അതേ നിലയില്‍ യുഎഇയില്‍ ബിസിനസിനെ വീണ്ടും ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ എന്താണ് വൈകിയതെന്ന് ദിലീപിനോട് ഹൈക്കോടതി ; കേസിന്റെ വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്ന് സര്‍ക്കാര്‍

Loading...