ഇന്ധന വിലയില്‍ നിയന്ത്രണം സാധ്യമാകണമെങ്കില്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുകയാണ് മാര്‍ഗ്ഗമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗിരി

ഇന്ധന വിലയില്‍ നിയന്ത്രണം സാധ്യമാകണമെങ്കില്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുകയാണ് മാര്‍ഗ്ഗമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗിരി May 26, 2018

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നിയന്ത്രണം സാധ്യമാകണമെങ്കില്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുകയാണ് മാര്‍ഗ്ഗമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗിരി. എന്‍ഡിഎ സര്‍ക്കാരിന്റെ 4 വര്‍ഷം തികയുന്നതുമായി ബന്ധപ്പെട്ട ഒരു മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരുന്നതിനോട് സംസ്ഥാനങ്ങള്‍ക്ക് ആശങ്കയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ കീഴില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അത് ഗുണകരമായേ ബാധിക്കുകയൊള്ളുവെന്നും ഗഡ്ഗിരി അറിയിച്ചു.

ALSO READ:കുമ്മനത്തിന്‍റെ ഗവര്‍ണര്‍ പദവി ചെങ്ങന്നൂരിലെ പരാജയം മുന്നില്‍ കണ്ടെന്ന് സൂചന, പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലി സജീവം; അടുത്ത അദ്ധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിയോ? ബിജെപിയുടെ അടുത്ത നീക്കം എന്ത്?

സംസ്ഥാനങ്ങള്‍ തങ്ങളുടെ പ്രധാന നികുതി വരുമാനങ്ങളായ പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ ജിഎസ്ടിയുടെ പരിധിയില്‍ വരുന്നതിലാണ് ആശങ്ക വച്ചുപുലര്‍ത്തുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എപ്പോഴും പെട്രോളിയം മന്ത്രാലയത്തിന്റേതാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:ട്രോളിംഗ് നിരോധന കാലയളവ് കൂട്ടാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നു ; കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി മന്ത്രി ജെ മേഴ്‌സ്‌ക്കുട്ടിയമ്മ

Loading...