പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു May 24, 2018

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. 12, 000 പേജുള്ള കുറ്റപത്രമാണ് നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ കോടതിയില്‍ സമര്‍പ്പിച്ചത്.

കഴിഞ്ഞ ദിവസം നീരവ് മോദിയുടെ 170 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയിരുന്നു. പണമിടപാട് നിരോധന നിയമ പ്രകാരമാണ് കടുത്ത നടപടിയെടുത്തത്. സൂറത്തിലെ പൗദ്ര എന്‍റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, മുംബൈയിലെ ഫയര്‍ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് കണ്ടുകെട്ടിയത്. രണ്ടു കമ്പനികള്‍ക്കുമായി 73 കോടിയോളം രൂപ മതിപ്പ് വില വരും. 63 കോടി രൂപ മതിപ്പ് വിലയുള്ള അന്ധേരിയിലെ എച്ച്.സി.എല്‍ ഹൗസും ഇ.ഡി വിഭാഗം കണ്ടുകെട്ടി.

ALSO READ:സുനന്ദ കേസ് ഇനി പരിഗണിക്കുന്നത് പുതിയ കോടതി ; കേസ് പരിഗണിക്കുന്നത് ഈ മാസം 28 ലേക്ക് മാറ്റി.

യൂണിയന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊടക് മഹേന്ദ്ര ബാങ്ക്, സൂറത്ത് പീപ്പ്ള്‍ കോ ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവ വഴിയുള്ള 58 കോടി രൂപയുടെ പണമിടപാടുകള്‍ മരവിപ്പിച്ചു. 1.90 കോടി രൂപ വില വരുന്ന റോള്‍സ് റോയ്‌സ്‌ഗോസ്റ്റ് കാര്‍ ഉള്‍പ്പെടെ 4.01 കോടി വില വരുന്ന 11 വാഹനങ്ങളും 78 ലക്ഷം രൂപയുടെ പോര്‍ഷെ എ.ജിയും രണ്ട് മെഴ്‌സിഡസ് ബെന്‍സ് കാറുകളും കണ്ടുകെട്ടി.

ALSO READ:എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മോദിയുടെ സഹോദരന്‍ നീഷാല്‍, ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകളിലെ 108 അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചു. മോദിയുടെ കാംലെറ്റ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, എ.എന്‍.എം എന്റര്‍െ്രെപസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വാങ്ങിയ ഓഹരികളുടെ ഇടപാടുകളും മരവിപ്പിച്ചിട്ടുണ്ട്.

ALSO READ:നിപ്പ വൈറസ് ; സിവിൽ പൊലീസ് ഒാഫിസർ / വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയ്ക്ക് 26നു നടത്താനിരുന്ന പരീക്ഷ പിഎസ്‌സി മാറ്റിവച്ചു.

Loading...