പൗണ്ട് മൂല്യം വീണ്ടും കുതിച്ചുതുടങ്ങി… ബ്രെക്‌സിറ്റിനുശേഷം ഇതാദ്യമായി രൂപ 90 ലേക്ക് അടുക്കുന്നു; വരും ദിനങ്ങളിലും രൂപ കൂടുതല്‍ തകര്‍ന്നേക്കും; പൗണ്ടുയര്‍ന്നേക്കും

പൗണ്ട് മൂല്യം വീണ്ടും കുതിച്ചുതുടങ്ങി… ബ്രെക്‌സിറ്റിനുശേഷം ഇതാദ്യമായി രൂപ 90 ലേക്ക് അടുക്കുന്നു; വരും ദിനങ്ങളിലും രൂപ കൂടുതല്‍ തകര്‍ന്നേക്കും; പൗണ്ടുയര്‍ന്നേക്കും February 10, 2018

 

അതേസമയം നാട്ടില്‍ റിയല്‍ എസ്റ്റേറ്റ്, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവയില്‍ പണമിറക്കാന്‍ പറ്റിയ സമയവുമാണിത്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫുനാടുകളില്‍ നിന്നും യൂറോപ്പില്‍ നിന്നുമൊക്കെ ഇന്‍ഡ്യയിലേക്കുള്ള പണപ്രവാഹം വീണ്ടും വര്‍ദ്ധിച്ചു തുടങ്ങിയിട്ടുമുണ്ട്..ബ്രെക്‌സിറ്റ് ജനഹിത പരിശോധനയ്ക്കുശേഷം ഇതാദ്യമായി പൗണ്ട് മൂല്യം വീണ്ടും ആവേശകരമായി കുതിച്ചുയരുന്നു. ഇന്‍ഡ്യന്‍ രൂപയുമായുള്ള വിനിമയത്തില്‍ പൗണ്ടുമൂല്യം 90 ലേക്ക് കുതിക്കുകയാണ്.

ALSO READ:ഇന്ത്യയുടെ ഓഹരി വിപണികളിൽ വൻ ഇടിവ്

രണ്ടുവര്‍ഷത്തിനിടെ ഇതാദ്യമായാണ് പൗണ്ട് 90 ന്റെ പടിക്കല്‍ എത്തുന്നത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പൗണ്ടുമൂല്യം 100 കടന്നിരുന്നു. യുകെയിലെ മലയാളികള്‍ അടക്കമുള്ള ഇന്‍ഡ്യക്കാര്‍ക്ക് ഇതുവീണ്ടും നാട്ടിലെ നിക്ഷേപത്തിനുള്ള അനുയോജ്യ സമയമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

രണ്ടുദിനം മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കരുതിയതിലും നേരത്തെ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടന്റെ സാമ്പത്തിക മേഖല വളരെവേഗം വളരുന്നതിനാലാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ കൂടുതലായി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണ്ണര്‍ മാര്‍ക്ക് കര്‍ണി വ്യക്തമാക്കുകയും ചെയ്തു.

ALSO READ:പലിശനിരക്കില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയം

ഇതോടെ അന്താരാഷ്ട്ര തലത്തില്‍ ഡോളറുമായും മറ്റ് നാണ്യങ്ങളുമായുള്ള വിനിമയത്തില്‍ പൗണ്ടു മൂല്യം കുതിച്ചുയരുകയായിരുന്നു. പൗണ്ടൊന്നിന് 1.40 ഡോളര്‍ എന്ന നിലയില്‍വരെ ഇപ്പോള്‍ വിനിമയമൂല്യം ഉയര്‍ന്നിട്ടുണ്ട്. യൂറോയുമായുള്ള വിനിമയത്തില്‍ 1.15 മായി പൗണ്ടുമൂല്യം ഉയര്‍ന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപവീണ്ടും 64.39 ലേക്ക് ഇടിഞ്ഞു.

ബ്രിട്ടീഷ് ജനത ബ്രെക്‌സിറ്റ് തീരുമാനം നെഞ്ചേറ്റിയതിനുശേഷം ഇതാദ്യമായാണ് ലോകത്തിലെ എല്ലാ കറന്‍സികളോടുമുള്ള വിനിമയത്തില്‍ കാര്യമായ രീതിയില്‍ പൗണ്ടുമൂല്യം ഉയരുന്നത്. അതിനാല്‍ത്തന്നെ ഇന്‍ഡ്യയ്ക്കു പുറമെ, യു.എസിലും ഗള്‍ഫ് നാടുകളിലുമൊക്കെ യുകെ ഇന്‍ഡ്യക്കാര്‍ക്ക് നിക്ഷേപങ്ങള്‍ നടത്താന്‍ പറ്റിയ സമയവുമാണിത്.

ALSO READ:സെന്‍സെക്സ് 93 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം

ഇന്‍ഡ്യന്‍ സാമ്പത്തികരംഗം നടപ്പുവര്‍ഷം നല്ല പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും രൂപ അത്രവേഗമൊന്നും അന്താരാഷ്ട്ര തലത്തില്‍ കരുത്താര്‍ജ്ജിക്കില്ലെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതിനൊരു പ്രധാന കാരണം ഇന്‍ഡ്യയില്‍ ലോകസഭ തിരഞ്ഞെടുപ്പ് വരുന്നുവെന്നതാണ്.

ALSO READ:സെന്‍സെക്സ് 223 പോയിന്റ് നേട്ടത്തില്‍ ഓഹരി വിപണി വ്യാപാരം ആരംഭിച്ചു

ഭരണകക്ഷിയായ ബിജെപി അടക്കം പല പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും ധനനിക്ഷേപം പൊതുവായി വിദേശ ബാങ്കുകളിലായതിനാല്‍, തിരഞ്ഞെടുപ്പ് ആവശ്യത്തിനായി ഈ പണം കുറെയേറെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. തന്മൂലം ഇന്‍ഡ്യന്‍ രൂപയുടെ മൂല്യം പരമാവധി കുറച്ചുനിര്‍ത്താന്‍ രാഷ്ട്രീയ തലത്തില്‍ തന്നെ കനത്ത സമ്മര്‍ദ്ദമുണ്ടാകും.

ALSO READ:ആദായ നികുതി: തെറ്റായ വിവരം നല്‍കിയാല്‍ കനത്ത പിഴ

രൂപയുടെ മൂല്യമിടിവോടെ തന്നെ ഇന്‍ഡ്യന്‍ ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്നു. എങ്കില്‍ത്തന്നെയും പ്രവാസികള്‍ക്ക് ഇന്‍ഡ്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഇത് അനുകൂല സമയമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നുരണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഇന്‍ഡ്യന്‍ ഓഹരി വിപണി കനത്ത തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകൂട്ടല്‍.

ALSO READ:ഓഹരി സൂചികകള്‍ റെക്കോര്‍ഡ് കുതിപ്പില്‍; നിഫ്റ്റി 11,000; സെന്‍സെക്‌സ് 36,000 കടന്നു

Loading...