ഇന്ത്യന്‍ ഓഹരിവിപണികള്‍ മുന്നേറ്റം തുടരുന്നു

ഇന്ത്യന്‍ ഓഹരിവിപണികള്‍ മുന്നേറ്റം തുടരുന്നു October 13, 2017

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ക‍ഴിഞ്ഞ ദിവസവും ഓഹരി വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്‌സ് 208 പോയന്റ് നേട്ടത്തില്‍ 32,390ലും നിഫ്റ്റി 61 പോയന്റ് ഉയര്‍ന്ന് 10,157ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 1193 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 512 ഓഹരികള്‍ നഷ്ടത്തിലുമാണ്.

നേട്ടത്തിലുള്ള ഓഹരികള്‍

ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലാണ്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ,ഹിന്‍ഡാല്‍കോ,  തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Loading...