ബംഗളൂരുവിൽ ഇന്‍റൽ 1100 കോടിയുടെ നിക്ഷേപം നടത്തും

ബംഗളൂരുവിൽ ഇന്‍റൽ 1100 കോടിയുടെ നിക്ഷേപം നടത്തും June 19, 2017

ഇന്ത്യയിൽ റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് സെന്‍റർ നിർമിക്കുന്നതിന് ബംഗളൂരുവിൽ 1100 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഇന്‍റൽ അറിയിച്ചു. ഇതിനായി ബംഗളൂരുവിൽ 44 ഏക്കർ ഭൂമി കമ്പനി ഏറ്റെടുത്തിട്ടുണ്ട്. ഇന്‍റലിന്‍റെ വളർച്ചയ്ക്ക് ഇന്ത്യൻ വിഭാഗമായ ഇന്‍റൽ ഇന്ത്യയുടെ പങ്ക് വലുതാണെന്ന് ഇന്‍റൽ ഇന്ത്യ ജനറൽ മാനേജറും ഡാറ്റാ സെന്‍റർ ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്‍റുമായ നിവൃതി റായ് പറഞ്ഞു. ഇന്ത്യയിൽ ഇപ്പോഴുള്ള പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സെന്‍റർ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയ്ക്കു പുറത്ത് ഇന്‍റലിനുള്ള ഏറ്റവും വലിയ ഡിസൈൻ സെന്‍ററാണ് ഇന്ത്യയിലേത്. 15 വർഷമായി ഇന്‍റൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയിട്ട്. കൃത്രിമബുദ്ധി, വെർച്വൽ റിയാലിറ്റി, 5ജി തുടങ്ങിയവ ഉൾപ്പെട്ട ചിപ് ഡിസൈൻ, ഗ്രാഫിക്സ്, ക്ലൗഡിനു വേണ്ടിയുള്ള സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോം തുടങ്ങിയവ തയാറാക്കുന്നതിന്‍റെ തിരക്കിലാണ് ഇന്‍റൽ ഇന്ത്യ ഇപ്പോൾ.

Loading...