നിറം മങ്ങിയ നോട്ടുകൾ സ്വീകരിക്കണം. ബാങ്കുകൾക്ക് റിസർവ്വ് ബാങ്കിന്റെ നിർദേശം

നിറം മങ്ങിയ നോട്ടുകൾ സ്വീകരിക്കണം. ബാങ്കുകൾക്ക് റിസർവ്വ് ബാങ്കിന്റെ നിർദേശം

നിറം മങ്ങിയ നോട്ടുകൾ സ്വീകരിക്കണം. ബാങ്കുകൾക്ക് റിസർവ്വ് ബാങ്കിന്റെ നിർദേശം

May 2, 2017

മുംബൈ : നോട്ടുകളിൽ എഴുതുകയോ നിറംമങ്ങുകയോ ചെയ്തെന്നതിന്‍റെ പേരിൽ അത്തരം നോട്ടുകള്‍ സ്വീകരിക്കാതിരിയ്ക്കുന്നത് ന്യായികരിയ്ക്കാനാകില്ലെന്നു റിസര്‍വ് ബാങ്ക്. മങ്ങിയതും പേനയുംമറ്റും ഉപയോഗിച്ചുള്ള എഴുത്തുകള്‍ ഉള്ളതുമായ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടൽ . ഇതുസംബന്ധിച്ച്‌ പുതിയ വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട് . നോട്ടുകളില്‍ എഴുതരുതെന്നു ചൂണ്ടിക്കാട്ടി 2013 ഡിസംബര്‍ 31ന് റിസര്‍വ് ബാങ്ക് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ ഇത്തരം നോട്ടുകള്‍ സ്വീകരിക്കില്ലെന്ന ബാങ്കുകള്‍ നിലപാടെടുത്തതാണ് പ്രതിസന്ധിയുണ്ടാക്കിയത്. എണ്ണവും മറ്റും പേന ഉപയോഗിച്ച്‌ രേഖപ്പെടുത്തിയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലെന്ന പരാതി വ്യാപകമായതോടെയാണു റിസര്‍വ് ബാങ്ക് പുതിയ വിജ്ഞാപനമിറക്കിയത്. നിറംമങ്ങിയതോ, എഴുത്തുകള്‍ ഉള്ളതോ ആയ നോട്ടുകള്‍ ബാങ്ക് ശാഖകളില്‍ സ്വീകരിക്കണമെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ നിര്‍ദേശം ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Loading...