ഗുരുവായൂര്‍ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിന്‍വലിച്ചു.

ഗുരുവായൂര്‍ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിന്‍വലിച്ചു. April 24, 2018

തൃശ്ശൂര്‍: ഗുരുവായൂര്‍ പ്രസാദ ഊട്ടുമായി ബന്ധപ്പെട്ട ഭേദഗതി പിന്‍വലിച്ചു. പ്രസാദ ഊട്ടില്‍ അഹിന്ദുക്കള്‍ക്ക് പങ്കെടുക്കാമെന്ന ഉത്തരവാണ് പിന്‍വലിച്ചത്. തന്ത്രിയുടേയും ഭക്ത സംഘടനകളുടേയും എതിര്‍പ്പിനെ തുടര്‍ന്നാണ് നടപടി.പ്രസാദ ഊട്ടില്‍ ദേവസ്വം ബോര്‍ഡ് വരുത്തിയ മാറ്റം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ദേവസ്വം മന്ത്രിയ്ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയിരുന്നു.

ALSO READ:തൃശൂര്‍ പൂരത്തിന്‍റെ ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഊട്ടുപുരയിലായിരുന്നു നേരത്തെ പ്രസാദ ഊട്ട് നല്‍കിയിരുന്നു. നിലവില്‍, ക്ഷേത്രത്തിനു പുറത്തുള്ള ഹാളിലേയ്ക്കു മാറ്റി. അതുക്കൊണ്ടുതന്നെ പ്രസാദ ഊട്ട് ആര്‍ക്കു വേണമെങ്കിലും കഴിക്കാമെന്നായിരുന്നു ദേവസ്വത്തിന്റെ നിലപാട്. ഇങ്ങനെ, പ്രസാദ ഊട്ട് പുറത്തേയ്ക്കു മാറ്റിയത് ആചാരലംഘനമാണെന്ന് തന്ത്രി ചേന്നാസ് നാരായണന്‍ നന്പൂതിരിപ്പാട് പറഞ്ഞു. .

ALSO READ:വധശിക്ഷ നടപ്പാക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗം തൂക്കിലേറ്റുകയെന്നതാണ് ; കേന്ദ്രസര്‍ക്കാര്‍

ക്ഷേത്രത്തിൽ 1000 രൂപയ്ക്ക് ശ്രീലകത്ത് നെയ്‍വിളക്ക് വഴിപാട് നടത്തിയാൽ ഒരാൾക്ക് വരി നിൽക്കാതെ പ്രത്യേക ദർശനസൗകര്യം നൽകാനുള്ള ഭരണസമിതിയുടെ നടപടിയെ വിമര്‍ശിച്ച് ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോൾ 4500 രൂപയ്ക്ക് നെയ്‍വിളക്ക് ശീട്ടാക്കിയാൽ അ‍ഞ്ചു പേർക്കു വരി നിൽക്കാതെ കൊടിമരത്തിനു സമീപത്തുകൂടി അകത്തു പോയി ദർശനം നടത്താം. ഇവർക്ക് പ്രസാദകിറ്റും നൽകും. ഇതേ മാതൃകയിൽ 1000 രൂപയുടെ നെയ്‍വിളക്ക് ശീട്ടാക്കുന്ന ഒരാളെ കൊടിമരത്തിനു സമീപത്തുകൂടി പ്രവേശിപ്പിക്കാനും പ്രസാദം നൽകാനുമാണ് തീരുമാനം.

ALSO READ:ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്‍റെ വിസ്തൃതി 3200 ഹെക്റ്ററിയില്‍ കുറയില്ല ; മന്ത്രിസഭ തീരുമാനങ്ങള്‍ ഇങ്ങനെ

Loading...